സാംസ്കാരിക കേരളം

കളിയാട്ടം ഉത്സവം

ദിവസം:08-04-2018 to 14-04-2018

ശിവനും ഭദ്രകാളിക്കും പ്രാധാന്യമുള്ള പ്രശസ്ത ക്ഷേത്രങ്ങളില്‍ ഒന്നാണ് കോഴിക്കോട് കൊല്ലത്തുള്ള ശ്രീ പിഷാരിക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം ചുവര്‍ ചിത്ര രചനയ്ക്കും, ദാരു ശില്പങ്ങള്‍ക്കും പ്രസിദ്ധമാണ്. ഈ ക്ഷേത്രത്തിന് രണ്ട് ശ്രീകോവിലുകളും, അനേകം ഉപദേവ ക്ഷേത്രങ്ങളുമുണ്ട്. എല്ലാ വര്‍ഷവുമുള്ള കളിയാട്ടം ഉത്സവം മീനമാസത്തിലാണ് (മാര്‍ച്ച് - ഏപ്രില്‍) ആഘോഷിക്കുന്നതും. 8 ദിവസം നീണ്ടു നില്ക്കുന്ന ഈ ഉത്സവത്തിന്റെ ഏഴാം ദിവസം ആണ് വലിയവിളക്ക്. അവസാന ദിവസമായ കളിയാട്ടം നാള്‍ ഭഗവതിയെ പുറത്തേയ്ക്കെഴുന്നള്ളിച്ച് ഘോഷയാത്ര നടത്തുന്നു. ഈ ഉത്സവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകളാണ് വരവുകള്‍ - അടുത്തുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വെളിച്ചപ്പാടിന്റെ വരവ്, ആര്‍പ്പുവിളി എന്നിവ. 

ആനകളും അമ്പാരിയും, പഞ്ചവാദ്യവും ഉത്സവത്തിന് കൂടുതല്‍ കൊഴുപ്പേകുന്നു. ഈ ക്ഷേത്രത്തെക്കുറിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ വിവരിച്ചിട്ടുണ്ട്. ശ്രീ പോര്‍ക്കലിയില്‍ നിന്നും നന്ദകം എന്ന വാളില്‍ ഭദ്രകാളിയെ ഇവിടെ കൊണ്ടു വന്നതായാണ് വിശ്വാസം. 

പ്രധാന ആകര്‍ഷണങ്ങള്‍

കളിയാട്ടം

പടങ്ങള്‍

സ്ഥലം

കൊയിലാണ്ടി

വേദി
ശ്രീ പിഷാരിക്കാവ് ക്ഷേത്രം, കൊല്ലം

വിലാസം
കൊയിലാണ്ടി
കോഴിക്കോട് - 673307
ഫോണ്‍: +91 496 2620508

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
കളിയാട്ടം ഉത്സവം മീനമാസത്തിലാണ് (മാര്‍ച്ച് - ഏപ്രില്‍)