സാംസ്കാരിക കേരളം

കളിയാട്ടം

ദിവസം:05-05-2019 to 05-05-2019

കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരിനു സമീപമുള്ള വാണിയില്ലം സോമേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത് തെരു - വാണിയില്ലം റോഡിലാണ്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കളിയാട്ടം വളരെ പ്രശസ്തമാണ്.

മേടം (മെയ്)21 നു നടത്തുന്ന കളിയാട്ടത്തില്‍ തെരുദേവത, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, പടവീരന്‍, കന്നിയ്ക്കൊരു മകന്‍, വേട്ടയ്ക്കൊരു മകന്‍, കരിം ചാമുണ്ഡി, കാട്ടുമൂര്‍ത്തി, മുടത്തമ്മ, വിരന്‍, എന്നീ തെയ്യങ്ങളാണ് കെട്ടിയാടുക. അടുത്ത കളിയാട്ടം 2019 ല്‍ ആയിരിക്കും. കേരളത്തിലെ ഗ്രാമീണോത്സവങ്ങള്‍ രസകരവും  നിറപ്പകിട്ടാര്‍ന്നതുമാണ് ഇവ പലപ്പോഴും അതാതു ദേശത്തെ സംസ്കൃതിയും ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

തീയ്യ സമുദായം സംരക്ഷിക്കുന്ന ഈ ദേവീക്ഷേത്രത്തില്‍ വേട്ടയ്ക്കൊരു മകനെയും ആരാധിക്കുന്നുണ്ട്.

പ്രധാന ആകര്‍ഷണങ്ങള്‍

തെയ്യം

പടങ്ങള്‍

സ്ഥലം

കരിവെള്ളൂര്‍

വേദി
വാണിയില്ലം സോമേശ്വരി ക്ഷേത്രം

വിലാസം
കരിവെള്ളൂര്‍ PO
കണ്ണൂര്‍ – 670521
ഫോണ്‍: 9744362285, 9447588356

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മേടം 21


സാംസ്‌കാരിക വാർത്തകൾ