സാംസ്കാരിക കേരളം

കാളിയൂട്ട്‌ മഹോത്സവം

ദിവസം:22-04-2020 to 22-04-2020

തിരുവനന്തപുരത്തെ പ്രാന്തപ്രദേശത്ത്‌ വെള്ളയാണികായലിനു സമീപമുള്ള ഭദ്രകാളി ക്ഷേത്രമാണ്‌ വെള്ളയാണിദേവി ക്ഷേത്രം. ഇവിടത്തെ കാളിയൂട്ട്‌ മഹോത്സവം മൂന്നുവര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്നു. 2 മാസത്തിലധികം നീണ്ടു നില്‍ക്കുന്ന (56 മുതല്‍ 65 ദിവസം വരെ) ഈ കാളിയൂട്ട്‌ മഹോത്സവം 2020 മാര്‍ച്ച്‌ - ഏപ്രില്‍ മാസങ്ങളിലാണ്‌ അടുത്തതായി ആഘോഷിക്കുക.

തിരുവനന്തപുരം ജില്ലയിലെ പ്രധാന ആചാരമാണ്‌ കാളിയൂട്ട്‌. ദാരികനും ദേവിയും തമ്മിലുള്ള യുദ്ധത്തിന്റെ കഥ പറയുന്ന പ്രധാന ചടങ്ങാണ്‌ തോറ്റംപാട്ട്‌. ഭദ്രകാളി തോറ്റംപാട്ട്‌ സമഗ്രമായി പാടുവാന്‍ 48 ദിവസം വേണം.

കാളിയൂട്ട്‌ മഹോത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ്‌, കളംകാവല്‍, ഉച്ചബലി, ദിക്കുബലി പിന്നെ അവസാന ചടങ്ങായ പര്‍ണേറ്റ്‌ മേടമാസം 9- ാം തീയതി (ഏപ്രില്‍ മധ്യത്തോടെ) യാണ്‌ പര്‍ണേറ്റ്‌ നടത്തുക.

പ്രധാന ആകര്‍ഷണങ്ങള്‍

കാളിയൂട്ട്‌

പടങ്ങള്‍

സ്ഥലം

വെള്ളയാണി

വേദി
വെള്ളയാണി ദേവി ക്ഷേത്രം

വിലാസം
നേമം,
നേമം പുന്നമൂട്‌ റോഡ്‌,
വെള്ളയാണി,
തിരുവനന്തപുരം - 695522
ഫോണ്‍ : +91 8129333066

ജില്ല
തിരുവനന്തപുരം

ഉത്സവ ദിവസം
പര്‍ണേറ്റ്‌ മേടമാസം 9 ാം തീയതി