സാംസ്കാരിക കേരളം

കല്‍പാത്തി രഥോത്സവം

ദിവസം:14-11-2018 to 16-11-2018

പാലക്കാട് കല്‍പ്പാത്തിയിലെ ശ്രീ വിശ്വനാഥ ക്ഷേത്രത്തില്‍ നടത്തുന്ന രഥോത്സവത്തെ കല്‍പ്പാത്തി രഥോത്സവം എന്നാണ് അറിയപ്പെടുന്നത്.

തമിഴ് മാസമായ അല്‍പ്പശി (നവംബര്‍) യിലാണ് ഈ ഉത്സവം ആഘോഷിക്കുക. അടുത്ത പ്രദേശങ്ങളിലെ സന്ദര്‍ശകരേയും, ഭക്തരേയും കൊണ്ട് ഉത്സവകാലത്ത് കല്‍പാത്തി നിറഞ്ഞു കവിയും. വേദപാരായണങ്ങളാലും, സാംസ്കാരിക പരിപാടികളാലും ഒരു ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് അപ്പോള്‍ കല്‍പ്പാത്തിയില്‍ കാണാന്‍ കഴിയുക. ഉത്സവത്തിന്റെ അവസാന മൂന്നു ദിവസങ്ങളില്‍ ക്ഷേത്രത്തിലെ അലങ്കരിച്ച വലിയ തേരുകള്‍ ആണ് പ്രാധാന്യമര്‍ഹിക്കുന്നത്. തെരുവിലൂടെ തേരു വലിക്കുക അവിടെ തിങ്ങി കൂടിയ ഭക്തരാണ്. ആദ്യ ദിവസം ഒന്നും തുടര്‍ന്ന് മൂന്നാം ദിവസം അഞ്ചു തേരുകളാണ് ജനങ്ങള്‍ വലിക്കുന്നത്. ഈ ക്ഷേത്രം ശിവനും, പാര്‍വ്വതിയ്ക്കും വേണ്ടിയുള്ളതാണെങ്കിലും ഇവിടെ ആരാധിക്കുന്ന രൂപങ്ങള്‍ വിശ്വനാഥ സ്വാമിയും, വിശാലാക്ഷിയുമാണ്. കല്‍പ്പാത്തി നദിക്കരയിലുള്ള കല്‍പ്പാത്തി ഗ്രാമത്തെ പൈതൃക സമ്പത്തായാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.

നാല് തമിഴ് അഗ്രഹാരങ്ങളാല്‍ (പുത്തന്‍ കല്പാത്തി, പഴയ കല്പാത്തി, ചാത്തപുരം, ഗോവിന്ദരാജപുരം) ചുറ്റപ്പെട്ടതാണ് കല്‍പ്പാത്തി ഗ്രാമം.

പ്രധാന ആകര്‍ഷണങ്ങള്‍

രഥോത്സവം

പടങ്ങള്‍

വീഡിയോ

കല്‍പാത്തി രഥോത്സവം

സ്ഥലം

കല്‍പ്പാത്തി

വേദി
ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം

വിലാസം
കല്‍പ്പാത്തി, പി.ഒ.,
പാലക്കാട് - 678003
ഫോണ്‍: 09447779963, 08281465255

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
നവംബര്‍


സാംസ്‌കാരിക വാർത്തകൾ