സാംസ്കാരിക കേരളം

കണ്ണമ്പ്ര വേല

ദിവസം:25-05-2019 to 25-05-2019

പാലക്കാട് തൃശ്ശൂര്‍ ഭാഗങ്ങളിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് ഋഷിനാരദമംഗളം വേല അഥവാ കണ്ണമ്പ്ര വേല.

പ്രധാന എതിരാളികളായ കണ്ണമ്പ്രദേശവും ഋഷിമംഗലദേശവുമാണ് ശ്രീ കുറുമ്പ ഭഗവതി കാവിലെ ഉത്സവമായ കണ്ണമ്പ്രവേലയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. വിഷു കഴിഞ്ഞ് 41 ാം ദിവസമാണ് (ഇടവം 10 അല്ലെങ്കില്‍ 11) കണ്ണമ്പ്രവേല നടത്തുന്നത്.

ഇരുദേശക്കാരും ചേര്‍ന്ന് ഏഴു ആനകളും പഞ്ചവാദ്യം, പാണ്ടിമേളം, ദേശവാദ്യം എന്നിവയുമായാണ് ക്ഷേത്രത്തിലേയ്ക്കുള്ള ഘോഷയാത്ര നടത്തുന്നത്. മധ്യത്തിലുള്ള ആനയുടെ പുറത്താണ് തിടമ്പേറ്റുന്നത്.

ദേവിയുടെ അനുഗ്രഹമായി സങ്കല്‍പ്പിക്കുന്ന വാളും ചിലമ്പും എഴുന്നള്ളത്തും ഉച്ചയ്ക്കുള്ള എഴുന്നള്ളത്തും ഉച്ചയ്ക്കുള്ള എടു വെടി എന്ന വെടിക്കെട്ടും പ്രധാന ആകര്‍ഷകമാണ്.

ചക്കയുടേയും മാങ്ങയുടേയും വിളവെടുപ്പുകാലമായതിനാല്‍ ഈ ഉത്സവത്തെ ചക്കവേല എന്നും അറിയപ്പെടുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

ആന ഘോഷയാത്ര

പടങ്ങള്‍

സ്ഥലം

കണ്ണമ്പ്ര

വേദി
ശ്രീ കുറുമ്പ ഭഗവതി കാവ്

വിലാസം
കണ്ണമ്പ്ര പി.ഒ.
പാലക്കാട് - 676786,
ഫോണ്‍: 9605088601

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
ഇടവം 10 അല്ലെങ്കില്‍ 11