സാംസ്കാരിക കേരളം

വിഷുവേലയും കന്യാര്‍കളി മഹോത്സവവും

ദിവസം:15-04-2019 to 20-04-2019

പരമശിവന്റെ ഭാവമായ തലച്ചിലവനും ദേവിയും ആരാധനാമൂര്‍ത്തിയായുള്ള പാലക്കാട് ശ്രീ മേലൂര്‍ തലച്ചിലവന്‍ ക്ഷേത്രത്തിലെ വാര്‍ഷികോത്സവമാണ് വിഷുവേലയും കന്യാര്‍കളി മഹോത്സവവും.

മേടം (ഏപ്രില്‍  മധ്യം ) ഒന്നാം തീയതി വിഷുവേലയും, മേടം 1  മുതല്‍ 6 വരെ കന്യാര്‍കളിയുമാണ്. രാത്രിയില്‍  തുടങ്ങി പ്രഭാതത്തില്‍ അവസാനിക്കുന്ന ഒരു നാടന്‍ കലാരൂപമാണ് കന്യാര്‍കളി. ഒരു സംഘം പുരുഷന്‍മാര്‍ വട്ടത്തില്‍ നിന്നു പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്ന വട്ട കളിയൂം തുടര്‍ന്ന് പുറാട്ടും ഉണ്ടായിരിക്കും. 

പ്രധാന ആകര്‍ഷണങ്ങള്‍

കന്യാര്‍കളി

പടങ്ങള്‍

സ്ഥലം

കുന്നത്തൂര്‍

വേദി
ശ്രീ മേലൂര്‍ തലച്ചിലവന്‍ ക്ഷേത്രം

വിലാസം
കുന്നത്തൂര്‍ പി.ഒ.
പടിഞ്ഞാറേത്തറ,
കണ്ണൂര്‍ - 678721
ഫോണ്‍: 9751707486, 9447087359

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
മേടം ഒന്നാം തീയതി വിഷുവേലയും, മേടം 1 മുതല്‍ 6 വരെ കന്യാര്‍കളി