സാംസ്കാരിക കേരളം

കാര്‍ത്തിക വിളക്ക്

ദിവസം:23-11-2018 to 29-11-2018

കോഴിക്കോട്ടെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഉരു പുണ്യക്കാവ് ശ്രീ ദുര്‍ഗ്ഗ ഭഗവതീ ക്ഷേത്രം. ജലദുര്‍ഗ്ഗയ്ക്കാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. വാവുബലി അഥവാ ബലി തര്‍പ്പണത്തിന് പ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസം (ജൂലായ് - ആഗസ്റ്റ്), കുംഭമാസം (ഫെബ്രുവരി - മാര്‍ച്ച്), തുലാമാസം (ഒക്ടോബര്‍ - നവംബര്‍) എന്നീ മാസങ്ങളിലെ കറുത്ത വാവിന്‍ നാളാണ് ബലിതര്‍പ്പണം നടത്തുക. 

വൃശ്ചികമാസത്തിലെ (നവംബര്‍ - ഡിസംബര്‍) കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന കാര്‍ത്തിക വിളക്ക് ഉത്സവം ഏഴു ദിവസം നീണ്ടു നില്ക്കും. ലക്ഷ്മീ ദേവി, വിദ്യാസ്വരൂപിണി, അന്നപൂര്‍ണ്ണേശ്വരി എന്നീ ദേവിമാരെ സമന്വയിപ്പിച്ചാണ് ആരാധന നടത്തുന്നത്. 

പ്രധാന ആകര്‍ഷണങ്ങള്‍

കാര്‍ത്തിക വിളക്ക്

പടങ്ങള്‍

സ്ഥലം

മുടദി

വേദി
ഉരു പുണ്യകാവ് ശ്രീ ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രം

വിലാസം
മുടദി പി.ഒ.,
കൊയിലാണ്ടി,
കോഴിക്കോട് - 673325
ഫോണ്‍: 09446087627,09946436426

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
നവംബര്‍