സാംസ്കാരിക കേരളം

കൊടിയേറ്റ മഹോത്സവം

ദിവസം:19-12-2018 to 26-12-2018

വളരെ പഴക്കമുള്ള പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സുബ്രഹ്മണ്യ വിഗ്രഹം ശ്രീരാമന്‍ പൂജിച്ചിരുന്നതായാണ് സങ്കല്പം.  8 ദിവസം നീണ്ടു നില്ക്കുന്ന കൊടിയേറ്റ മഹോത്സവം ധനുമാസം (ഡിസംബര്‍) നാലാം തീയതി ആരംഭിച്ച് 11 ാം തീയതി സമാപിക്കും.

കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഉത്സവത്തിന് ആചാര ചടങ്ങുകളായ കാഴ്ചശ്രീ ബലി, തിടമ്പുനൃത്തം എന്നിവയും ഉണ്ടാകും.  കൂടാതെ ചാക്യാര്‍കൂത്ത്, ഓട്ടന്‍ തുള്ളല്‍,തായമ്പക, കഥകളി എന്നീ കലാപരിപാടികളും അരങ്ങേറുന്നതാണ്.

പെരളശ്ശേരി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സര്‍പ്പാകാരത്തിലുള്ള സുബ്രഹ്മണ്യനാണെങ്കിലും ക്ഷേത്രത്തിനുള്ളില്‍ സര്‍പ്പങ്ങളുടെ പലതരത്തിലുള്ള പ്രതിമകള്‍ - കൂടുതലും രാജവെമ്പാലയുടേത് കാണാം. ഈ രാജകീയ സര്‍പ്പത്തെ പവിത്രമായാണ് ഭക്തജനങ്ങള്‍ കണ്ടുവരുന്നത്. മുട്ടയാണ് ഇവിടുത്തെ പ്രധാന വഴിപാട്. മുട്ട ഒപ്പിക്കല്‍ എന്നാണിത് അറിയപ്പെടുന്നത്.

ക്ഷേത്ര പ്രവേശന കവാടത്തിനു പുറത്തായി കാണുന്ന ക്ഷേത്രക്കുളം പടികളാല്‍ ചുറ്റപ്പെട്ടതും പ്രധാന ആകര്‍ഷണ കേന്ദ്രവുമാണ്. കാവേരി നദിയിലെ ജലവും ഈ കുളത്തിലെ ജലവുമായി ബന്ധമുണ്ടെന്ന് ഐതിഹ്യമുള്ളതിനാല്‍ കാവേരി സംക്രമവും ഇവിടെ ആഘോഷിച്ചു വരുന്നു. 

പ്രധാന ആകര്‍ഷണങ്ങള്‍

തിടമ്പു നൃത്തം

പടങ്ങള്‍

സ്ഥലം

മുണ്ടല്ലൂര്‍

വേദി
പെരളശ്ശേരി ശ്രീ സുബ്രഹ്മണ്യക്ഷേത്രം

വിലാസം
മുണ്ടല്ലൂര്‍
കണ്ണൂര്‍ 670622
ഫോണ്‍: +91 497 2827601, 9400527392

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം


സാംസ്‌കാരിക വാർത്തകൾ