സാംസ്കാരിക കേരളം

കൊടുങ്ങല്ലൂര്‍ കാവു തീണ്ടല്‍ & ഭരണി

ദിവസം:20-03-2018 to 21-03-2018

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ കുറുമ്പ ഭഗവതീ ക്ഷേത്രം അഥവാ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം. പ്രധാന ഉത്സവം മീനത്തിലെ (മാര്‍ച്ച് - ഏപ്രില്‍) ഭരണിയാണ്.

അമ്പല പരിസരം മുഴുവന്‍ ഭക്തര്‍ ചുവപ്പില്‍ കുളിച്ച് ദേവിയെ പ്രകീര്‍ത്തിക്കും. വെളിച്ചപ്പാട് അഥവാ കോമരമായി സ്ത്രീകളും, പുരുഷന്മാരും എത്തുന്നു.

ഭരണിയുത്സവത്തിന്റെ പ്രധാന ആഘോഷം കാവു തീണ്ടലാണ്. സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നും വരുന്ന പുരുഷ - സ്ത്രീ കോമരങ്ങള്‍ ഭരണി നാളിനു തലേ ദിവസം തന്നെ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെത്തുന്നു. ക്ഷേത്രത്തിനു ചുറ്റും ഓടിത്തകര്‍ത്ത് കൈയ്യിലിരിക്കുന്ന വാളു കൊണ്ട് തലയില്‍ വെട്ടി ദേവിയുമായി സംവാദിക്കുന്നു. ഈ സമയം ഭക്തര്‍ ദേവിയ്ക്കായി നേര്‍ച്ചകള്‍ ക്ഷേത്രത്തിനുള്ളിലേക്ക് വലിച്ചെറിയുന്നു. അമ്പലത്തിലെ അന്തരീക്ഷം ഭക്തരുടെ ഉറക്കെയുള്ള നാമജപത്താലും, നിലവിളിയാലും നിറഞ്ഞിരിക്കും. ഉത്സവകാലത്തു നടക്കുന്ന മറ്റൊരു ആചാരമാണ് ചന്ദനപ്പൊടി ചാര്‍ത്തല്‍.

എല്ലാ വര്‍ഷവും ധാരാളം ഭക്തരും സന്ദര്‍ശകരും ഏഴു ദിവസത്തെ ഉത്സവം കാണാന്‍ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെത്തുന്നു.

ഇളംകോവടികളുടെ തമിഴ് ക്ലാസ്സിക്കല്‍ കൃതിയായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിക്ക് ചേര രാജാവു നിര്‍മ്മിച്ചു നല്‍കിയതാണ് ഈ ക്ഷേത്രമെന്നും പറയപ്പെടുന്നു.

ഇവിടെ ആഘോഷിക്കുന്ന മറ്റൊന്നാണ് മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) താലപ്പൊലി.

പ്രധാന ആകര്‍ഷണങ്ങള്‍

കാവുതീണ്ടല്‍, താലപ്പൊലി

പടങ്ങള്‍

സ്ഥലം

കൊടുങ്ങല്ലൂര്‍

വേദി
ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം

വിലാസം
ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം,
കൊടുങ്ങല്ലൂര്‍,
തൃശ്ശൂര്‍ - 680664,
ഫോണ്‍: +91 480 2803061, 09846973330

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മാര്‍ച്ച് - ഏപ്രില്‍


സാംസ്‌കാരിക വാർത്തകൾ