സാംസ്കാരിക കേരളം

കൊല്ലം പൂരം

ദിവസം:07-04-2018 to 16-04-2018


കൊല്ലത്ത് അഷ്ടമുടികായലിന്റെ സമീപമുള്ള ശ്രീകൃഷ്ണക്ഷേത്രമാണ് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. മീനം, മേടം മാസങ്ങളിലെ വിഷു ആഘോഷമാണ് ഇവിടുത്തെ ഉത്സവം.

വിഷുവുമായി ബന്ധപ്പെട്ട് ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം പൂരം വലിയൊരു ആകര്‍ഷണമാണ്. പൂരത്തിന്‍ നാള്‍ നടക്കുന്ന 14 ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരം എഴുന്നെള്ളത്ത്, ആന നീരാട്ട്, ആനയൂട്ട്, പൂരം സദ്യ എന്നിവയും ആചാരങ്ങളില്‍ ഉള്‍പ്പെടുന്നു. ഒപ്പം കുടമാറ്റം, വാദ്യമേളം എന്നിവയും ഉണ്ടായിരിക്കും.

ഉത്സവകാലത്ത് കഥകളി, കൂത്ത് തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ ക്ഷേത്രപരിസരത്ത് നടത്തുന്നതാണ്.

കൂടാതെ ശ്രീ കൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണിയ്ക്ക് (ചിങ്ങത്തിലെ രോഹിണി നക്ഷത്ര ദിനം) വലിയ ആഘോഷങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. 2018 ലെ അഷ്ടമി രോഹിണി, 02 സെപ്തംബര്‍.

പ്രധാന ആകര്‍ഷണങ്ങള്‍

കൊല്ലം പൂരം, അഷ്ടമിരോഹിണി

പടങ്ങള്‍

സ്ഥലം

കൊല്ലം

വേദി
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

വിലാസം
കൊല്ലം, കേരളം,
ഫോണ്‍ +919037337567

ജില്ല
കൊല്ലം

ഉത്സവ ദിവസം
മീനം -മേടം