സാംസ്കാരിക കേരളം

കൊണ്ടോട്ടി നേര്‍ച്ച

ദിവസം:01-03-2018 to 11-04-2018

മലപ്പുറം പഴയങ്ങാടി പള്ളിയിലെ പ്രധാന ഉത്സവമായ കൊണ്ടോട്ടി നേര്‍ച്ച നടത്തുന്നത്‌ ഷെയ്‌ഖ്‌ മുഹമ്മദ്‌ ഷാ അഥവാ വിശുദ്ധനായ കൊണ്ടോട്ടി തങ്ങളുടെ ബഹുമാനാര്‍ത്ഥമായാണ്‌. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ നേര്‍ച്ച ഉത്സവത്തിന്‌ നിശ്ചിത ദിവസങ്ങളില്ല എന്നത്‌ ഒരു പ്രത്യേകതയാണ്‌. പള്ളിയിലെ തങ്ങള്‍ക്കാണ്‌ തീയതി തീരുമാനിക്കുക. മിക്കവാറും വിളവെടുപ്പുകാലത്താണ്‌ (മാര്‍ച്ച്‌ -ഏപ്രില്‍) കൊണ്ടോട്ടി നേര്‍ച്ച നടത്തുക.

കബറിനു മുന്നില്‍ തീയ്യ സമുദായത്തില്‍പെട്ടവര്‍ കൊടിയേറുന്നതോടെ ഉത്സവം ആരംഭിക്കുന്നു. 3 തോക്കുകള്‍ കൊണ്ടു വെടിവയ്‌ക്കുന്ന തോക്കെടുക്കല്‍ ചടങ്ങും ആദ്യ ദിവസം ഉണ്ടായിരിക്കും. ഈ ആഘോഷത്തിന്‌റെ പ്രധാന ആകര്‍ഷണമാണ്‌ പെട്ടിവരവ്‌. കബറിലേക്കുള്ള നേര്‍ച്ച കാശ്‌ പെട്ടിയിലാക്കി കൊണ്ടു വരുന്ന ഈ ഘോഷയാത്രയില്‍ ദഫ്‌മുട്ട്‌, അര്‍ബാന, കോല്‍ക്കളി എന്നിവയുണ്ടാകും.

അവസാനദിവസം ചന്ദനവും തുളസിയും ചേര്‍ത്തരച്ച്‌ പാത്രത്തിലാക്കികൊണ്ടു വന്ന്‌ കല്ലറയില്‍ തേച്ചു പിടിപ്പിക്കുന്ന ചന്ദനമെടുക്കല്‍ ചടങ്ങുമുണ്ട്‌.

 

പ്രധാന ആകര്‍ഷണങ്ങള്‍

പെട്ടിവരവ്‌, ചന്ദനമെടുക്കല്‍

പടങ്ങള്‍

സ്ഥലം

കൊണ്ടോട്ടി

വേദി
പഴയങ്ങാടി പള്ളി

വിലാസം
കൊണ്ടോട്ടി - 673638
മലപ്പുറം

ജില്ല
മലപ്പുറം

ഉത്സവ ദിവസം
മാര്‍ച്ച്‌ -ഏപ്രില്‍