സാംസ്കാരിക കേരളം

കൂത്താണ്ട വേല

ദിവസം:08-02-2018 to 08-02-2018

പാണ്ഡവരിലെ അര്‍ജ്ജുനന്റേയും, നാഗരാജകുമാരി ഉലൂപിയുടേയും പുത്രന്‍ ഇരാവന്റെ പേരിലുള്ളതാണ് പാലക്കാട് ജില്ലയിലെ പനങ്ങാട്ടിരിയിലെ ശ്രീ ഇരാവന്‍ ക്ഷേത്രം. കുരുക്ഷേത്ര യുദ്ധത്തില്‍ നിന്നും ഒഴിവാകുവാനായി ഇരാവന്‍ ആത്മബലി നടത്തിയതായാണ് പുരാണത്തില്‍ പറയുന്നത്.

മകരമാസത്തില്‍ (ഫെബ്രുവരി) അവസാന വ്യാഴാഴ്ചയാണ് കൂത്താണ്ട വേല നടക്കുന്നത്. ഇതിനെ ഇരാവന്‍ പൊങ്കല്‍ മഹോത്സവം എന്നും പറയാറുണ്ട്. മുളയും, കച്ചിയും ഉപയോഗിച്ച് അലങ്കരിച്ചു നിര്‍മ്മിച്ച് തലപ്പാവു മാത്രം പച്ച നിറം കൊടുത്ത് ഉണ്ടാക്കിയ ഇരാവന്റെ വലിയ പ്രതിമ പ്രത്യേകാകര്‍ഷണം തന്നെയാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

വേലയുത്സവം

പടങ്ങള്‍

സ്ഥലം

കൊല്ലംകോട്

വേദി
ശ്രീ ഇരാവന്‍ ക്ഷേത്രം

വിലാസം
പനങ്ങാട്ടിരി പി.ഒ.,
കൊല്ലംകോട്,
പാലക്കാട് - 678514
ഫോണ്‍: 09995822195, 07293110364

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
ഫെബ്രുവരി