സാംസ്കാരിക കേരളം

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം

ദിവസം:26-05-2018 to 22-06-2018

പ്രകൃതി മാതാവിനെ ചടങ്ങുകളോടെ ആരാധിക്കുന്ന ഈ ഉത്സവം തികച്ചും വ്യത്യസ്തമാണ്. അസാധാരണമായ ഈ വൈശാഖമഹോത്സവം നടക്കുന്നത് ക്ഷേത്രത്തിലല്ല എന്നതും ബാവലി നദീതീരത്തുള്ള ഇടതിങ്ങിയ വനത്തിലാണെന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരില്‍ ബാവലി നദിയുടെ ഇരുകരകളിലുമാണ് ഉത്സവം ആഘോഷിക്കുന്ന ക്ഷേത്രങ്ങള്‍ നില കൊള്ളുന്നത് - അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും. മെയ്- ജൂണ്‍ മാസങ്ങളിലായി വരുന്ന കൊട്ടിയൂരുത്സവം 28 ദിവസം നീണ്ടു നില്ക്കും. നെയ്യാട്ടത്തോടെ ഉത്സവാഘോഷങ്ങള്‍ തുടങ്ങുകയും തിരുകലശാട്ടോടെ സമാപിക്കുകയും ചെയ്യുകയും ചെയ്യുന്ന ഈ ആഘോഷത്തില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുക്കും.

എല്ലാ ആചാരനാഷ്ഠാനങ്ങളോടെയും നടത്തുന്ന ഉത്സവത്തിന്‍റെ പ്രധാനഘടകം ഇളനീര്‍വയ്പ് ആണ്. ഭക്തര്‍ സ്വയം ഭൂവായ ശിവലിംഗത്തിനു മുമ്പില്‍ ഇളനീര്‍ വയ്ക്കുകയും അടുത്ത ദിവസം അത് ഇളനീരാട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യും.

സ്വയംഭൂലിംഗമുള്ള അക്കരെ കൊട്ടിയൂരില്‍ ഒരു ക്ഷേത്ര നിര്‍മ്മിതിയില്ല. ചെറികല്ലുകള്‍ കൂട്ടിവച്ച സ്ഥലത്താണ് സ്വയംഭുവിഗ്രഹമുള്ളത്. ഇതിനെ മണിത്തറ എന്നാണു വിളിക്കുന്നത്. ഉത്സവകാലത്തു മാത്രം തുറക്കുന്ന ഈ ക്ഷേത്രത്തിലെ മുളകൊണ്ടുണ്ടാക്കുന്ന ഓടപ്പൂക്കള്‍ ഈ സമയത്തെ മാത്രം പ്രത്യേകതയാണ്. ഇത് ഭക്തര്‍ ധാരാളമായി വാങ്ങുകയും ചെയ്യുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

നെയ്യാട്ടം, ഇളനീരാട്ടം, തിരുകലശാട്ട്

പടങ്ങള്‍

വീഡിയോ

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം

സ്ഥലം

കൊട്ടിയൂര്‍ ക്ഷേത്രം

വേദി
കൊട്ടിയൂര്‍ ക്ഷേത്രം

വിലാസം
കൊട്ടിയൂര്‍ ക്ഷേത്രം
കൊട്ടിയൂര്‍ പി.ഒ.
കണ്ണൂര്‍ - 670657
ഫോണ്‍: +91 490 2430234 , 2430434, 9947263810
ഇ-മെയില്‍: info@kottiyoordevaswom.com
വെബ്സ്സെറ്റ്: www.kottiyoordevaswom.com

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
ഇടവം - മിഥുന മാസങ്ങളില്‍


സാംസ്‌കാരിക വാർത്തകൾ