സാംസ്കാരിക കേരളം

തിറതാലപ്പൊലി മഹോത്സവം

ദിവസം:20-04-2018 to 22-04-2018

കുനിയില്‍കാവ് ശ്രീകിരാത ശിവ- പാര്‍വതി ക്ഷേത്രത്തിലെ ഉത്സവം തിറ താലപ്പൊലി ഉത്സവം മേടത്തിലാണ് (ഏപ്രില്‍-മേയ്) മാസത്തിലാണ് ആഘോഷിക്കുന്നത്.

മലബാര്‍ പ്രദേശങ്ങളില്‍ കണ്ടു വരുന്ന വെള്ളാട്ട് ആണ് ഇവിടത്തെ പ്രധാന ആചാരം. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ ആദ്യ ദിവസം കുര്യാത്തന്‍, പമ്പൂരി, കരുവാളാന്‍, നാഗകാളി എന്നീ വെള്ളാട്ടുകളാണ് ആടുക, ഇതിനു ശേഷം തിറയും, നാഗതാലപ്പൊലിയും നടത്തും. രണ്ടാം ദിവസം കുര്യാത്തന്‍, പവൂരി, കരുവാള്‍, നീട്ടില്‍, കരുവാള്‍, ഭഗവതി തിറ, കരുവള്ളി എന്നീ അനുഷ്ഠാനങ്ങളാണ് നടത്തുക. താലപ്പൊലിയോടെ രണ്ടാം ദിവസത്തെ ആഘോഷം അവസാനി്ക്കും. തിറയോടു കൂടി മൂന്നാം ദിവസത്തെ ആഘോഷം സമാപിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

വെള്ളാട്ട്

പടങ്ങള്‍

സ്ഥലം

കുനിയില്‍കാവ്

വേദി
കുനിയില്‍കാവ് ശ്രീകിരാത ശിവ- പാര്‍വതി ക്ഷേത്രം

വിലാസം
കുനിയില്‍കാവ്,
ഇരഞ്ഞിപ്പാലം പി.ഒ.
കോഴിക്കോട് - 673006
ഫോണ്‍: 9037884348, 9895305954

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
ഉത്സവം മേടത്തിലാണ് (ഏപ്രില്‍-മേയ്) ആഘോഷിക്കുന്നത്.