സാംസ്കാരിക കേരളം

കുട്ടനെല്ലൂര്‍ പൂരം

ദിവസം:24-02-2018 to 02-03-2018

തൃശ്ശൂര്‍ ജില്ലയില്‍ കുട്ടനെല്ലൂരിലുള്ള ഭഗവതി ക്ഷേത്രത്തലെ കുട്ടനെല്ലൂര്‍ പൂരം പ്രസിദ്ധമാണ്. ദുര്‍ഗ്ഗാദേവി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിലെ ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന പൂരം പുറപ്പാട് സമാപിക്കുന്നത് കുംഭത്തിലെ (ഫെബ്രുവരി - മാര്‍ച്ച്) പൂരം നാളിലാണ്. പിറ്റേ ദിവസം നടത്തുന്ന പൂരം പാട്ടോടെ ദേവി ശ്രീലകത്തു പ്രവേശിക്കുന്നതായാണ് സങ്കല്പം. പൂരത്തിന്റെ പ്രാധാന്യം അലങ്കരിച്ച ആനകളും, വാദ്യമേളങ്ങളുമാണ്. ഉത്സവദിനങ്ങളില്‍ കലാപരിപാടികളും, സംഗീതപരിപാടികളും ക്ഷേത്രപരിസരത്ത് അരങ്ങേറും.

പ്രധാന ആകര്‍ഷണങ്ങള്‍

പൂരം പുറപ്പാട്, കുട്ടനെല്ലൂര്‍ പൂരം

പടങ്ങള്‍

സ്ഥലം

കുട്ടനെല്ലൂര്‍

വേദി
കുട്ടനെല്ലൂര്‍ ഭഗവതി ക്ഷേത്രം

വിലാസം
കുട്ടനെല്ലൂര്‍ പി.ഒ.,
തൃശ്ശൂര്‍ - 680014
ഫോണ്‍ : +91 487 2357469, 09447765516

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
ഫെബ്രുവരി - മാര്‍ച്ച്