സാംസ്കാരിക കേരളം

മച്ചാട്ടു മാമാങ്കം

ദിവസം:19-02-2018 to 19-02-2018

തൃശ്ശൂരിലെ ദേവി ക്ഷേത്രമായ മച്ചാട്ട്‌ തിരുവാണിക്കാവ്‌ ക്ഷേത്രത്തിലെ അഞ്ചു ദിവസത്തെ ഉത്സവമാണ്‌ മച്ചാട്ടു മാമാങ്കം. കുംഭമാസത്തിലെ ഈ മാമാങ്കത്തില്‍ ഏറ്റവും ആകര്‍ഷകം അവസാനത്തെ ദിവസത്തെ ഉത്സവമാണ്‌. അന്നത്തെ ഘോഷയാത്രയില്‍ അതിഗംഭീരമായി നിറപ്പകിട്ടോടെ അലങ്കരിച്ച കുതിരക്കോലങ്ങളെ വഴിപാടായാണ്‌ ഭക്തര്‍ ക്ഷേത്രത്തിലേക്കു കൊണ്ടു വരുന്നത്‌. ക്ഷേത്രത്തിലെത്തു ഈ കോലങ്ങളെ കൈയ്യടിയോടെയും ആര്‍പ്പുവിളിയോടെയുമാണ്‌ ആളുകള്‍ സ്വീകരിക്കുക.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള ആനകളുടെ ആഡംബരഘോഷയാത്ര കാണുവാനെത്തുവരുടെ എണ്ണം വളരെയധികമാണ്‌. അഞ്ചുദിവസത്തെ ഉത്സവവേളകളില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

മച്ചാട്ടു മാമാങ്കം

പടങ്ങള്‍

സ്ഥലം

വടക്കാഞ്ചരി

വേദി
മച്ചാട്ട്‌ തിരുവാണിക്കാവ്‌ ക്ഷേത്രം

വിലാസം
തേക്കിന്‍ക്കര പി. ഒ
വടക്കാഞ്ചരി
തൃശ്ശൂര്‍ – 680588
ഫോണ്‍: 9447344415, 9447307854

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
കുംഭമാസത്തില്‍


സാംസ്‌കാരിക വാർത്തകൾ