സാംസ്കാരിക കേരളം

മകര സക്രമം (കുംമ്പള ബേഡി)

ദിവസം:14-01-2018 to 18-01-2018

കാസര്‍ഗോഡ് കുംബ്ലയിലെ കൃഷ്ണ ക്ഷേത്രമാണ് കാണിപുര ശ്രീ ഗോപാല കൃഷ്ണ ക്ഷേത്രം. ബാലഗോപാല കൃഷ്ണന്റെ രീതിയില്‍ ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച വിഗ്രഹം ഭഗവാന്‍ നില്‍ക്കുന്ന രൂപത്തിലുളളതാണ്.

പൊതുവേ  കുംമ്പള  ബേഡി എന്നറിയപ്പെടുന്ന മകരസംക്രമമാണ് ഇവിടുത്തെ വാര്‍ഷികോത്സവം. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ധനുമാസത്തിലെ (ജനുവരി മധ്യമം) അവസാന ദിവസം കൊടിയേറ്റത്തോടെ ആരംഭിച്ചു ആറാട്ടോടെ അവസാനിക്കുന്നു.

വടക്കന്‍ മലബാറിലും കാസര്‍ഗോഡ് ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ക്ഷേത്ര കലാരൂപമായ തിടമ്പു നൃത്തമാണ് ഇവിടത്തേയും പ്രധാന ആകര്‍ഷണം. മൂല വിഗ്രഹത്തിന്റെ രൂപത്തില്‍ നിര്‍മ്മിച്ച് അലങ്കരിച്ച രൂപമാണ് തിടമ്പു. ഉത്സവത്തിനും പൂജകള്‍ക്കും ശ്രീ കോവിലില്‍ നിന്നും തിടമ്പു പുറത്തേയ്ക്കു എടുക്കുന്നു.  ഭഗവാന്റെ  അലങ്കരിച്ച വിഗ്രഹമായ തിടമ്പു തലയിലേറ്റി നൃത്തം ചെയ്യുന്നതാണ് തിടമ്പു നൃത്തം. വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന ഈ നൃത്ത രൂപത്തിന് 700 വര്‍ഷത്തോളം പഴക്കമുണ്ട്.

കുംമ്പളയിലെ രാജാവിന്റെ ആസ്ഥാനമായിരുന്ന കാണിപുര ക്ഷേത്രത്തില്‍നിന്നു പിന്നീട് മായാപുരിയിലെക്ക് മാറി.

പ്രധാന ആകര്‍ഷണങ്ങള്‍

മകരസംക്രമം

പടങ്ങള്‍

സ്ഥലം

കുംമ്പള

വേദി
കാണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം

വിലാസം
കുംമ്പള (P.O.)
കാസര്‍ഗോഡ് - 671321
ഫോണ്‍: +91 4998 215252
Mob: 9446435252

ജില്ല
കാസര്‍ഗോഡ്‌

ഉത്സവ ദിവസം
ജനുവരി