സാംസ്കാരിക കേരളം

മലക്കുട മഹോത്സവം

ദിവസം:21-03-2018 to 28-03-2018

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം അറിയപ്പെടുന്നത്‌ മലനട കെട്ടുകാഴ്‌ച്ച അഥവാ മലക്കുട മഹോത്സവം എന്നാണ്‌.

മീന മാസം ഒന്നാമത്തെ വെള്ളിയാഴ്‌ച കൊടിയേറി രണ്ടാം വെള്ളിയോടെ പര്യവസാനിക്കുന്ന ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം എടുപ്പ്‌ കാളയും എടുപ്പ്‌ കുതിരയുമാണ്‌. അലങ്കരിച്ച കുതിര രൂപത്തിനേയും കാള രൂപത്തിനേയും ഭക്ത ജനങ്ങള്‍ ക്ഷേത്ര പരിസരത്തേക്ക്‌ കൊണ്ട്‌ വരും. ​

പ്രധാന ആകര്‍ഷണങ്ങള്‍

മലക്കുട മഹോത്സവം

പടങ്ങള്‍

വീഡിയോ

മലക്കുട മഹോത്സവം
മലക്കുട മഹോത്സവം

സ്ഥലം

ഇടയ്‌ക്കാട്‌

വേദി
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം

വിലാസം
പോരുവഴി പെരുവിരുത്തി മലനട
ഇടയ്‌ക്കാട്‌ പി ഒ,
കടമ്പനാട്‌ വഴി
കൊല്ലം, കേരള 691552
ഫോണ്‍: 0476 282 0338

ജില്ല
കൊല്ലം

ഉത്സവ ദിവസം
മീന മാസം ഒന്നാമത്തെ വെള്ളിയാഴ്‌ച കൊടിയേറി രണ്ടാം വെള്ളി