സാംസ്കാരിക കേരളം

മണപ്പുള്ളിക്കാവ് വേല

ദിവസം:13-02-2018 to 08-03-2018

പാലക്കാട്, കിഴക്കന്‍യക്കരയിലെ ശ്രീ മണപ്പുളളി ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മണപ്പുള്ളിക്കാവ് വേല പാലക്കാട് ജില്ലയിലെ പ്രധാന ഉത്സവമാണ്. ശാന്തസ്വരൂപിണിയായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ. കുംഭത്തിലെ ഒന്നാം തീയതി കന്യാര്‍ അഥവാ കൊടിയേറ്റോടുക്കുടി ആരംഭിച്ച് ആ മാസത്തെ അവസാന വ്യാഴത്തോടെ സമാപിക്കുന്നു. ഉത്സവ കാലത്തു നടക്കുന്ന ചാന്താട്ടത്തോടെ ദേവിക്ക് രൗദ്ര ഭാവം കൈവരുമെന്നും പിന്നീട് നല്‍കുന്ന കഠിനപ്പായന നിവേദ്യത്തോടെ ദേവി ശാന്തയാകുമെന്നുമാണ് വിശ്വാസം.

അടുത്ത പ്രദേശങ്ങളായ പടിഞ്ഞാറ് യക്കര, വടക്കന്‍ തറ, വെണ്ണക്കര, കൊപ്പം എന്നിവിടങ്ങളില്‍ നിന്നുളള മണപ്പുള്ളിയിലേക്കുള്ള ഘോഷയാത്ര വളരെ ആകര്‍ഷകമാണ്. ഈ വേലകളെല്ലാം നഗരത്തില്‍ ഒത്തു ചേര്‍ന്ന് വലിയൊരു ആഘോഷമാക്കുന്നതോടെ മണപ്പുള്ളിക്കാവു വേലയ്ക്ക് സമാപനമാകുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

വേലയുത്സവം, ചാന്താട്ടം, കഠിനപായസ നിവേദ്യം

പടങ്ങള്‍

സ്ഥലം

യക്കര

വേദി
ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രം

വിലാസം
കുന്നത്തൂര്‍ മേട്ട് പി.ഒ.,
പാലക്കാട് - 678013
ഫോണ്‍: +91 491 2539431, 09633722731

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
ഫെബ്രവരി - മാര്‍ച്ച്