സാംസ്കാരിക കേരളം

മണ്ഡല പൂജ

ദിവസം:17-11-2018 to 27-12-2018

കേരളത്തിലെ പ്രസിദ്ധമായ അയ്യപ്പ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആര്യന്‍കാവ് ശാസ്താക്ഷേത്രമെന്ന പേരില്‍ അറിയപ്പെടുന്ന ആര്യന്‍കാവിലെ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം. കേരളത്തിന്റെ കിഴക്കന്‍ വനനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം ധനുമാസത്തിലെ (ഡിസംബര്‍ അവസാനം) മണ്ഡല പൂജയാണ്.

ഈ ക്ഷേത്രത്തിലെ മറ്റ് ഉത്സവങ്ങളാണ് ധനുമാസത്തിലെ പത്താം ദിവസം നടത്തുന്ന പാണ്ഡ്യന്‍ മുടിപ്പ്, പതിനൊന്നാം ദിവസം നടക്കുന്ന തൃക്കല്ല്യാണം എന്നിവ. 2018 ലെ പാണ്ഡ്യന്‍ മുടിപ്പ് 25 ഡിസംബര്‍ & തൃക്കല്ല്യാണം ഡിസംബര്‍ 26.

തിരുവനന്തപുരം - തെങ്കാശി ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ അയ്യപ്പനെ കൗമാരക്കാരനായിട്ടാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ശബരിമലയിലേപ്പോലെ തന്നെ പത്തിനും, അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമില്ല.

പ്രധാന ആകര്‍ഷണങ്ങള്‍

പാണ്ഡ്യ മുടിപ്പ്, തൃക്കല്ല്യാണം

പടങ്ങള്‍

സ്ഥലം

ആര്യന്‍കാവ്

വേദി
ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, ആര്യന്‍കാവ്

വിലാസം
ആര്യന്‍കാവ്,
കൊല്ലം,
ഫോണ്‍: +91 475-2211566

ജില്ല
കൊല്ലം

ഉത്സവ ദിവസം
ധനുമാസത്തിലെ (ഡിസംബര്‍ അവസാനം) മണ്ഡല പൂജ