സാംസ്കാരിക കേരളം

മണ്ഡല ഉത്സവം

ദിവസം:17-11-2018 to 27-12-2018

വടക്കന്‍ പാട്ടിലെ വീര നായകനായ തച്ചോളി ഒതേനന്‍ ദിവസേന പ്രാര്‍ത്ഥിച്ചിരുന്ന ദുര്‍ഗ്ഗാ ക്ഷേത്രമാണ് ലോകനാര്‍ക്കാവ് ക്ഷേത്രം. കോഴിക്കോട് വടകര നിന്നും 5 കി. മീ. ദൂരെയുള്ള ഈ ക്ഷേത്രത്തില്‍ രണ്ടു ഉത്സവങ്ങളാണ് വര്‍ഷം തോറും നടത്തുന്നത്. ഒന്ന് വൃശ്ചികമാസത്തില്‍ (നവംബര്‍ - ഡിസംബര്‍) നടക്കുന്ന ലോകനാര്‍ക്കാവ് ഉത്സവം 41 ദിവസം നീണ്ടു നില്ക്കുന്നതാണ്. ഇതിനെ മണ്ഡല വിളക്ക് ഉത്സവമെന്നും, മണ്ഡല ഉത്സവമെന്നും പറയുന്നു. ഈ ഉത്സവത്തിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍ കളരിപ്പയറ്റു പോലെയുള്ള തച്ചോളിക്കളി എന്ന നാടന്‍ നൃത്തരൂപം നടത്തുന്ന ഏക ക്ഷേത്രമാണിത്. രണ്ടാമത്തെ ഉത്സവമാണ് മീന മാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) പൂരം ഉത്സവം. എട്ടു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം. കൊടിയേറ്റത്തോടെ ആരംഭിച്ച് ആറാട്ടോടെ സമാപിക്കും. ഈ ഉത്സവകാലത്ത് ആചാരകലാരൂപമായ പൂരക്കളിയും, പൂരപ്പാട്ടും നടത്തും.

പ്രധാന ആകര്‍ഷണങ്ങള്‍

മണ്ഡല ഉത്സവം & പൂരം ഉത്സവം

പടങ്ങള്‍

സ്ഥലം

വടകര

വേദി
ലോകനാര്‍കാവ് ക്ഷേത്രം

വിലാസം
ലോകനാര്‍ക്കാവ് സിദ്ധസമാജം,
വടകര പി.ഒ.,
കോഴിക്കോട് - 673104
ഫോണ്‍: +91 496 2525444, 09497469031

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
നവംബര്‍ - ഡിസംബര്‍