സാംസ്കാരിക കേരളം

മഞ്ചേരി പൂരം

ദിവസം:14-03-2019 to 21-03-2019

രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ബാലദുര്‍ഗ്ഗ ദേവീ ക്ഷേത്രമാണ്‌ മഞ്ചേരിയിലെ ശ്രീ മൂതൃക്കുന്ന്‌ ഭഗവതി ക്ഷേത്രം. കുന്നത്തമ്പലം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്‌ മഞ്ചേരി പൂരം. മീന മാസത്തിലെ മകീര്യം നാളില്‍ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഉത്സവം ഉത്രം നക്ഷത്ത്രതില്‍ ആറാറോട്ടുകൂടി സമാപിക്കും.

ഉത്സവകാലത്ത്‌ ഇവിടെ കണ്ടുവരുന്ന പ്രധാന ചടങ്ങാണ്‌ കളമെഴുത്തും പാട്ടും. മറ്റൊരു ആകര്‍ഷണമായ എട്ടാംദിവസത്തെ പകല്‍പ്പൂരത്തില്‍ പൂതം, കാള നായാടിപൂതം, ചാലിയം കുതിര (വേതാളം) തുടങ്ങിയ കലാരൂപങ്ങളുടെ ഘോഷയാത്രയും ഉണ്ടായിരിക്കും. 101 പടികളളുള്ള ക്ഷേത്രക്കുളത്തിലെ ആറാട്ടും ഒരു വേറിട്ട അനുഭവം തന്നെയാണ്‌.

പ്രധാന ആകര്‍ഷണങ്ങള്‍

കളമെഴുത്തും പാട്ട്‌, ഘോഷയാത്ര

പടങ്ങള്‍

സ്ഥലം

മഞ്ചേരി

വേദി
ശ്രീ മൂതൃക്കുന്ന്‌ ഭഗവതി ക്ഷേത്രം

വിലാസം
കുന്നത്തമ്പലം,
വയ്‌പ്പരപ്പടി,
മഞ്ചേരി,
മലപ്പുറം - 676121
ഫോണ്‍: 9447643462, 9495361939

ജില്ല
മലപ്പുറം

ഉത്സവ ദിവസം
മീന മാസത്തിലെ മകയിരം നാളില്‍ ആരംഭിക്കുന്ന ഉത്സവം ഉത്രം നക്ഷത്ത്രതില്‍ ആറാറോട്ടുകൂടി സമാപിക്കും.


സാംസ്‌കാരിക വാർത്തകൾ