സാംസ്കാരിക കേരളം

മേട തിരുവാതിര ആറാട്ട്

ദിവസം:11-04-2018 to 21-04-2018

കേരളത്തിലെ ഏറെ പ്രശസ്തവും പുരാതനവുമായ ഗണപതി ക്ഷേത്രമാണ് കൊട്ടാരക്കരയിലെ ശ്രീ മഹാഗണപതി ക്ഷേത്രം. ഇവിടെ ഭഗവാന്‍ ശിവന്റെ കുടുംബത്തിലെ എല്ലാവരുടെയും പ്രതിഷ്ഠകളുണ്ട്. ഭഗവാന്‍ ശിവന്റേതാണ് പ്രധാന വിഗ്രഹമെങ്കിലും പ്രാധാന്യം ഗണപതിയ്ക്കാണ്. ഇവിടുത്തെ ഉണ്ണിയപ്പം വഴിപാട് വളരെ പ്രസിദ്ധമാണ്.

മേടത്തിരുവാതിരയാണ് ഇവിടുത്തെ ഉത്സവം. പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം കൊടിയേറി പതിനൊന്നാം ദിവസം തിരുവാതിര നാള്‍ ആറാട്ടോടെ അവസാനിക്കും.

വിനായക ചതുര്‍ത്ഥി, ശിവരാത്രി, തൈപ്പൂയം, നവരാത്രി ഉത്സവങ്ങളും ഇവിടെ പ്രധാനമാണ്.

ശബരിമല തീര്‍ത്ഥാടകരുടെ ഒരു വിശ്രമസ്ഥലം കൂടിയാണ് കൊട്ടാരക്കര ഗണപതിക്ഷേത്രം.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്, കെട്ടുകാഴ്ച

പടങ്ങള്‍

സ്ഥലം

കൊട്ടാരക്കര

വേദി
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം

വിലാസം
കൊട്ടാരക്കര,
കേരളം,
ഫോണ്‍: + 91 474 2457200, 2450555
Website: www.kottarakaramahaganapathi.org

ജില്ല
കൊല്ലം

ഉത്സവ ദിവസം
മേടത്തിരുവാതിരയാണ് ഇവിടുത്തെ ഉത്സവം


സാംസ്‌കാരിക വാർത്തകൾ