സാംസ്കാരിക കേരളം

മീന മഹോത്സവം

ദിവസം:30-03-2020 to 06-04-2020

തിരുവനന്തപുരത്തെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ഒന്നായ ഉള്ളൂരിലെ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും രണ്ടുത്സവങ്ങളാണ് നടന്നു വരുന്നത്. മീനമഹോത്സവവും, തൈപ്പൂയവും.

മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) എട്ടു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം കൊടിയേറ്റത്തോടെ ആരംഭിച്ച് ആറാട്ടോടെ സമാപിക്കുന്നു.

മകരമാസത്തിലെ (ജനുവരി - ഫെബ്രുവരി) പൂയത്തിന്‍ നാള്‍ നടത്തുന്ന തൈപ്പൂയം ഒരു ദിവസം മാത്രമുള്ള ഉത്സവമാണ്. ഭക്തര്‍ കാവടിയുമായി നടത്തുന്ന കാവടിയാട്ടം പ്രധാന ആകര്‍ഷണമാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

തൈപ്പൂയം, ഷഷ്ഠിവൃതം, കാവടിയാട്ടം

പടങ്ങള്‍

സ്ഥലം

ഉള്ളൂര്‍

വേദി
ഉള്ളൂര്‍ ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം

വിലാസം
140 അ,
ഉള്ളൂര്‍ ഗാര്‍ഡന്‍സ് റോഡ്,
ഉള്ളൂര്‍ ഗാര്‍ഡന്‍,
തിരുവനന്തപുരം - 695 011
ഫോണ്‍ - + 91 9895207863

ജില്ല
തിരുവനന്തപുരം

ഉത്സവ ദിവസം
മാര്‍ച്ച് - ഏപ്രില്‍