സാംസ്കാരിക കേരളം

മുളയന്‍കാവ് കാളവേലയും രഥോത്സവവും

ദിവസം:06-05-2018 to 06-05-2018

മുളയന്‍കാവില്‍ അമ്മ എന്നറിയപ്പെടുന്ന ശ്രീ മുളയന്‍കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ദേവിയുടെ ബാലികാരൂപത്തിലുള്ളതാണ്. ഈ ക്ഷേത്രത്തിലെ  വിഗ്രഹത്തിന്റെ ശില്പശൈലി അസാധാരണമാണ്. ധര്‍മ്മശാസ്താവിന്റെ രീതിയില്‍ ഇരിക്കുന്നതാണ്  ദേവിയുടെ വിഗ്രഹം. ഈ ക്ഷേത്രത്തില്‍ ഉപദേവതകളുടെ പ്രതിഷ്ഠകള്‍ ഒന്നും തന്നെ ഇല്ല. മുളയന്‍കാവ് ഭഗവതിക്ഷേത്രത്തില്‍ രണ്ട് വാര്‍ഷികോത്സവങ്ങളാണ് ഉള്ളത്. ഇടപ്പൂരം അഥവ ദേശപ്പൂരം മലയാളമാസം മീനത്തിലും വലിയപുരം മേടത്തിലുമാണ് ആഘോഷിക്കുന്നത്. ഈ രണ്ടു ഉത്സവങ്ങളിലും കാളവേലയും പൂരം ഘോഷയാത്രയും ഉണ്ടായിരിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

കാളവേല, രഥോത്സവം

പടങ്ങള്‍

സ്ഥലം

മുളയന്‍കാവ്

വേദി
ശ്രീ മുളയന്‍കാവ് ഭഗവതിക്ഷേത്രം

വിലാസം
മുളയന്‍കാവ്,
കുളുക്കല്ലൂര്‍,
പാലക്കാട് - 679303
ഫോണ്‍: +91 466 2216501, 9446153165
Email: mulayankavubhagavathytemple@gmail.com

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
മലയാളമാസം മീനത്തിലും വലിയപുരം മേടത്തിലുമാണ് ആഘോഷിക്കുന്നത്


സാംസ്‌കാരിക വാർത്തകൾ