സാംസ്കാരിക കേരളം

നവരാത്രി ഉത്സവം

ദിവസം:10-10-2018 to 19-10-2018

സരസ്വതി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന പനച്ചിക്കാട്ട് സരസ്വതി ക്ഷേത്രം വിദ്യാരംഭം കുറിയ്ക്കുവാന്‍ പ്രശസ്തമാണ്. കുഞ്ഞുങ്ങളെ അക്ഷരലോകത്തേക്കു കൈപിടിച്ചു കൊണ്ടു വരുന്ന വിദ്യാരംഭം നടത്തുക നവരാത്രി ഉത്സവകാലത്താണ്. കന്നിമാസത്തിലെ നവരാത്രി ഉത്സവം തന്നെയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവവും.

കന്നിമാസത്തില്‍ (സെപ്തംബര്‍ - ഒക്ടോബര്‍) ഒന്‍പതു ദിവസം നീണ്ടു നില്ക്കുന്ന നവരാത്രി ഉത്സവത്തില്‍ ദേവിയുടെ ഒന്‍പതു ഭാവങ്ങളെയാണ് ആരാധിക്കുന്നത്. അവസാന മൂന്നു ദിവസങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിങ്ങനെ സരസ്വതി ദേവിയ്ക്ക് പ്രാധാന്യമുള്ളവയായി കണക്കാക്കുന്നു.

കേരളത്തിലെ ദക്ഷിണ മൂകാംബിക ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

വിദ്യാരംഭം

പടങ്ങള്‍

സ്ഥലം

Panachikkad

വേദി
പനച്ചിക്കാട് സരസ്വതി ക്ഷേത്രം

വിലാസം
പനച്ചിക്കാട് ദേവസ്വം, കുഴിമറ്റം (P.O.),
പനച്ചിക്കാട്, കോട്ടയം,
കേരളം 686300,
ഫോണ്‍: +914812330670
Email: info@panachickad.org, panachickadtemple@gmail.com
Website: www.panachickad.org

ജില്ല
കോട്ടയം

ഉത്സവ ദിവസം
സെപ്തംബര്‍ - ഒക്ടോബര്‍


സാംസ്‌കാരിക വാർത്തകൾ