സാംസ്കാരിക കേരളം

നവരാത്രി & സംഗീതോത്സവം

ദിവസം:10-10-2017 to 19-10-2017

ദേവീ സരസ്വതിയുടെ ക്ഷേത്രങ്ങളില്‍ ഒന്നാണ് എറണാകുളം വടക്കന്‍ പറവൂരിലെ ദക്ഷിണമൂകാംബിക ക്ഷേത്രം. ഒരു താമരക്കുളത്തിനു നടുവിലായാണ് ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത്. നവരാത്രി ഉത്സവവും സംഗീതോത്സവവുമാണ് ഇവിടെ പ്രധാനമായും ആഘോഷിക്കുന്നത്.

ഒന്‍പതുഭാവങ്ങളിലുളള ദേവികളെ ആരാധിക്കുന്നതാണ് നവരാത്രി ഉത്സവത്തില്‍ ഉളളത്. അവസാന മൂന്നുദിവസങ്ങള്‍ ദുര്‍ഗ്ഗാഷ്ഠമി, മഹാനവമി, വിജയദശമി എന്നിങ്ങനെ ആഘോഷിക്കുന്നു. ബുദ്ധിയുടേയും ജ്ഞാനത്തിന്റെയും ദേവതയായ സരസ്വതിയേയും ഈ മൂന്നുനാളുകളിലും പൂജിക്കുന്നു.

വിജയദശമിക്ക് പല ആചാരങ്ങളും ആഘോഷങ്ങളും നടത്തിവരുന്നു. അതിലൊന്നാണ് വിദ്യാരംഭം. ചെറിയകുട്ടികളുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ടു ദൈവനാമം എഴുതി വിദ്യ അഭ്യസിക്കുവാനുളള തുടക്കം കുറിക്കുന്നു. കുടാതെ ഗുരുക്കډാര്‍ കുഞ്ഞുങ്ങളുടെ കൈവിരല്‍ പിടിച്ച് അരിയില്‍ അക്ഷരം എഴുതിക്കുകയും ചെയ്യും. ഇന്ന്‌ ജാതി മതഭേദമന്യേ നടത്തി വരുന്ന ചടങ്ങാണിത്.

ഒന്‍പതു ദിവസത്തെ  ഉത്സവകാലത്ത് കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്‌. നവരാത്രികാലത്ത് ദക്ഷിണഭാരതത്തിലെ പ്രശസ്തരായ സംഗീതജ്ഞമാരുടെ സംഗീതോത്സവം നടത്തിവരുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

നവരാത്രിയുത്സവം, വിദ്യാരംഭം

പടങ്ങള്‍

സ്ഥലം

വടക്കന്‍ പറവൂര്‍

വേദി
ദക്ഷിണ മൂകാംബിക ക്ഷേത്രം

വിലാസം
നോര്‍ത്ത്‌ പറവൂര്‍,
എറണാകുളം - 683573
ഫോണ്‍ :- 9895068644

ജില്ല
എറണാകുളം

ഉത്സവ ദിവസം
സെപ്തംബര്‍ - ഒക്ടോബര്‍