സാംസ്കാരിക കേരളം

നവരാത്രി ഉത്സവം

ദിവസം:10-10-2018 to 19-10-2018

തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ സ്ഥിതി ചെയ്യുന്ന അയ്യപ്പ ക്ഷേത്രമാണ് തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം. ഇവിടെ പ്രധാനമായും രണ്ടുത്സവങ്ങളാണ് ഉള്ളത്. വിഷുപൂരവും (ഏപ്രില്‍), കന്നിമാസത്തെ (സെപ്തംബര്‍ - ഒക്ടോബര്‍) നവരാത്രി ആഘോഷവും.

ശാസ്താക്ഷേത്രമാണെങ്കിലും നവരാത്രി ഉത്സവം കേമമായാണ് ആഘോഷിക്കുന്നത്. ജ്ഞാനത്തിന്റെ വാസസ്ഥലമായാണ് ഭക്തര്‍ ഈ ക്ഷേത്രത്തെ കാണുന്നത്. അതുകൊണ്ടു തന്നെ എഴുത്തിനിരുത്താനായി തിരുവുള്ളക്കാവിലേക്ക് കൊണ്ടു വരുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരെയധികമാണ്. നവരാത്രി ഉത്സവത്തിന്റെ അവസാന ദിവസമായ വിജയദശമിക്ക് അനിയന്ത്രിതമായ തിരക്കാണ്. വിജയദശമിക്ക് വിദ്യാരംഭം കുറിക്കുവാന്‍ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ എത്തുന്നു.

വെള്ളിയിലും, സ്വര്‍ണ്ണത്തിലും നിര്‍മ്മിച്ച നാവും, നാരായവും ഭക്തര്‍ വഴിപാടായി നല്‍കുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രവും ഇതു തന്നെ.

പ്രധാന ആകര്‍ഷണങ്ങള്‍

നവരാത്രി ഉത്സവം

പടങ്ങള്‍

സ്ഥലം

ചേര്‍പ്പ്

വേദി
തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം

വിലാസം
ചേര്‍പ്പ് പി.ഒ.,
തൃശ്ശൂര്‍ - 680561,
ഫോണ്‍:+91 487 - 2348444, 2349105, 09447043375
Email: thiruvullakkavu@gmail.com
Website: www.thiruvullakkavudevaswom.org

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
സെപ്തംബര്‍ - ഒക്ടോബര്‍


സാംസ്‌കാരിക വാർത്തകൾ