സാംസ്കാരിക കേരളം

നവരാത്രി & പൂരം ആഘോഷങ്ങള്‍

ദിവസം:10-10-2018 to 19-10-2018

 

സംഗീതോപകരണമായ മൃദംഗം ആരാധനാമൂര്‍ത്തിയായുള്ള ഒരേ ഒരു ക്ഷേത്രമാണ് ശ്രീമൃദംഗശൈലേശ്വരിക്ഷേത്രം ഈ ക്ഷേത്രത്തില്‍ പ്രധാനമായും രണ്ടു വാര്‍ഷികോത്സവങ്ങളാണ് ഉള്ളത്,  നവാരാത്രിയും പൂരം ആഘോഷങ്ങളും. നവരാത്രി ആഘോഷത്തിന്‍റെ അവസാന ദിനങ്ങളായ അഷ്ടമി, നവമി, വിജയദശമി, ദിവസങ്ങള്‍ ജ്ഞാനത്തിന്‍റെയും വിദ്യയുടേയും ദേവിയെയാണ് ആരാധിക്കുക. കുഞ്ഞുങ്ങളെ അറിവിന്‍റെ ലോകത്തേയ്ക്കു നയിക്കുന്ന വിദ്യാരംഭത്തിനുള്ള പുണ്യദിനമായാണ് വിജയദശമിയെ കാണുന്നത്. മീനമാസത്തിലെ (മാര്‍ച്ച് -ഏപ്രില്‍) പൂരം നാളാണ് പൂരം മഹോത്സവം കൊണ്ടാടുക.

ഈ ക്ഷേത്രം കേരളവര്‍മ്മ പഴശ്ശിരാജയുടെ കുടുംബക്ഷേത്രമായാണ് കണക്കാകുന്നത്. സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്കു വീണ മൃദംഗത്തെ,  ധ്യാനത്തിലിക്കുന്ന ശൈലേശ്വരി ദേവി പിടിച്ചു എന്നാണ് ഐതിഹ്യം. ദേവി ധ്യാനത്തിലിരുന്നു എന്നു പറയുന്ന സ്ഥലത്തെ ഒരു ചെറുകുഴി ഇപ്പോഴും കാണാം. മൃദംഗം വീണ സമയത്തുണ്ടായ ശബ്ദം സമീപത്തെ കുന്നുകളില്‍ പ്രതിധ്വനി സൃഷ്ടിച്ചു എന്നും  അങ്ങിനെ ക്ഷേത്രമിരിക്കുന്ന കുന്നിന് മൂഴിക്കുന്ന് എന്ന പേരു വന്നു എന്നു പറയുന്നു. ഈ ക്ഷേത്രത്തില്‍ മിഴാവിനെ ആരാധനാ മൂര്‍ത്തിയായുള്ള മിഴാവ് ഭഗവതിയും ഉണ്ട്. 

പ്രധാന ആകര്‍ഷണങ്ങള്‍

നവരാത്രി, പൂരം ആഘോഷങ്ങള്‍

പടങ്ങള്‍

വീഡിയോ

നവരാത്രി & പൂരം ആഘോഷങ്ങള്‍
നവരാത്രി & പൂരം ആഘോഷങ്ങള്‍
നവരാത്രി & പൂരം ആഘോഷങ്ങള്‍

സ്ഥലം

പേരാവൂര്‍

വേദി
ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രം

വിലാസം
മൂഴിക്കുന്ന്,
പെരാവൂര്‍
കണ്ണൂര്‍ - 670673
ഫോണ്‍: 9400208034 9400286777
ഇ-മെയില്‍: mridangasaileswari@gmail.com
വെബ്സ്സെറ്റ്: www.mridangasaileswaritemple.org

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
കന്നി മാസത്തില്‍


സാംസ്‌കാരിക വാർത്തകൾ