സാംസ്കാരിക കേരളം

നെന്മാറ വല്ലങ്ങി വേല

ദിവസം:03-04-2019 to 03-04-2019

മീനം (ഏപ്രില്‍) 20 തീയതിയാണ് നെന്മാറയിലെ ശ്രീ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നെന്മാറ വല്ലങ്ങി വേല.  നെന്മാറ ദേശവും വല്ലങ്ങി ദേശവും ചേര്‍ന്നാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്.

ഈ ഉത്സവത്തിന്റെ വര്‍ണ്ണാഭമായ കുമ്മാട്ടി, കരിവേല, ആണ്ടിവേല, തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ പ്രകചനവും ഉണ്ടായിരിക്കും

രണ്ടു പ്രദേശങ്ങളില്‍ നിന്നുമുള്ള ആനയുടെ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തുന്നതോടെ ഇരു ദേശക്കാരുടേയും പഞ്ചവാദ്യം മത്സരബുദ്ധിയോടെ ആരംഭിക്കും.

ഉത്സവവുമായി ബന്ധപ്പെട്ട് അലങ്കരിച്ച ആനകള്‍ക്കായുള്ള ആനപന്തല്‍ ഇരുദേശവും ചേര്‍ന്ന് അലങ്കരിച്ചിരിക്കുന്നത് വളരെ മനോഹരമായ കാഴ്ചയാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

ആന പന്തല്‍, ആന എഴുന്നള്ളിപ്പ്

പടങ്ങള്‍

സ്ഥലം

നെന്മാറ

വേദി
ശ്രീ നെല്ലിക്കുളങ്ങറ ഭഗവതി ക്ഷേത്രം

വിലാസം
നെന്മാറ
പാലക്കാട് - 678508
ഫോണ്‍: 9447239992, 9447943318

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
മീനം (ഏപ്രില്‍) 20 തീയതിയാണ്


സാംസ്‌കാരിക വാർത്തകൾ