സാംസ്കാരിക കേരളം

നിറമാല മഹോത്സവം

ദിവസം:16-11-2018 to 16-11-2018

തൃശൂര്‍ പഴയന്നൂരിലുള്ള ദേവീ ക്ഷേത്രമാണ്‌ പഴയന്നൂര്‍ ഭഗവതി ക്ഷേത്രം. ഇവിടുത്തെ പ്രധാന വഴിപാടാണ്‌ പൂവന്‍ കോഴിയെ പറന്നത്തുന്നതും കോഴിക്കു ഭക്ഷണം നല്‍കുന്നതും.

തുലാമാസത്തിലെ അവസാനത്തെ വെള്ളിയാഴ്‌ച്ച ആഘോഷിക്കുന്ന നിറമാല മഹോത്സവമാണ്‌ ഇവിടുത്തെ പ്രധാന ആഘോഷം. നൂറുകണക്കിന്‌ പുഷ്‌പഹാരങ്ങളും, വിദ്യുദീപാലങ്കാരങ്ങളും, ആനകളുടെ ഘോഷയാത്രയും, വാദ്യമേളങ്ങളും കൊണ്ടു സമ്പന്നമാണ്‌ നിറമാല മഹോത്സവം. പിറ്റേന്നാള്‍ ഇവിടുത്തെ ഒരു ഉപപ്രതിഷ്‌ഠയായ വേട്ടക്കാരന്‍കാവ്‌ ചുറ്റുവിളക്കും ഉണ്ടായിരിക്കും. നിറമാല മഹോത്സവത്തില്‍ കളമെഴുത്തും പാട്ടും ഉള്‍പ്പെടും. മീനമാസത്തിലെ ചോതി നക്ഷത്രത്തില്‍ നടത്തുന്ന ആറാട്ടുത്സവവും ഇവിടുത്തെ മറ്റൊരാഘോഷമാണ്‌.  

പ്രധാന ആകര്‍ഷണങ്ങള്‍

നിറമാല മഹോത്സവം, ചുറ്റുവിളക്ക്‌

പടങ്ങള്‍

സ്ഥലം

പഴയന്നൂര്‍

വേദി
പഴയന്നൂര്‍ ഭഗവതി ക്ഷേത്രം

വിലാസം
പഴയന്നൂര്‍
ചേലക്കര
തൃശ്ശൂര്‍ - 680587
Phone: 9995350996, 9400152003

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
തുലാമാസത്തിലെ അവസാനത്തെ വെള്ളിയാഴ്‌ച്ച


സാംസ്‌കാരിക വാർത്തകൾ