സാംസ്കാരിക കേരളം

നിറമാല ഉത്സവം

ദിവസം:20-09-2018 to 20-09-2018

തൃശൂര്‍ തിരുവില്വാദ്രിനാഥ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്‌ നിറമാല. കന്നിമാസത്തിലെ ആദ്യവ്യാഴാഴ്‌ച രാവിലെ 5.30 ന്‌ അഷ്ടപദിയോടെയാണ്‌ നിറമാല ഉത്സവം ആരംഭിക്കുന്നത്‌. നാദസ്വരം, മേളം, ശീവേലി, പഞ്ചവാദ്യം എന്നിവ പ്രധാനമായും ഉണ്ടായിരിക്കും. ഒറ്റതായമ്പകയും, തൃത്തായമ്പകയും ആനയുടെ ആഡംബര ഘോഷയാത്രയുമായി വെള്ളിയാഴ്‌ച രാവിലെ ഉത്സവം സമാപിക്കും. കൂടാതെ വൃശ്ചികത്തിലെ ഏകാദശിയും ഇവിടെ ആഘോഷിക്കുന്നു.

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠകള്‍ ശ്രീരാമനും ലക്ഷമണനുമാണ്‌. ഇവിടെ നിന്നും 2.5 കിലോമീറ്റര്‍ ദൂരെയാണ്‌ പുനര്‍ജനി ഗുഹകള്‍. ഇതിലൂടെ നൂര്‍ന്ന്‌ അപ്പുറത്തു വന്നാല്‍ പുതിയ ജന്മം ലഭികുന്നതായാണ്‌ സങ്കല്‌പം. പുരുഷന്മാര്‍ക്കു മാത്രമേ ഇതിന്‌ അനുവാദമുള്ളൂ.

പ്രധാന ആകര്‍ഷണങ്ങള്‍

അഷ്ടപദി, മേളം

പടങ്ങള്‍

സ്ഥലം

തിരുവില്വാമല

വേദി
തിരുവില്വാദ്രിനാഥ ക്ഷേത്രം

വിലാസം
തിരുവില്വാമല
തൃശ്ശൂര്‍ – 680588
ഫോണ്‍ : +91 4884 282398, 9447524690

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
കന്നി മാസത്തിലെ ആദ്യ വ്യാഴായ്‌ച്ച