സാംസ്കാരിക കേരളം

ഊട്ട് മഹോത്സവം

ദിവസം:12-02-2019 to 27-02-2019

കണ്ണൂര്‍ പയ്യാവൂരില്‍ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രത്തിലെ പ്രധാന ആഘോഷം, ഊട്ടു മഹോത്സവം  ആണ്. 13 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം കുംഭ സംക്രമത്തിനാണ് ആഘോഷിക്കുന്നത്. 

പവിത്രമായ ആചാര അനുഷ്ടാങ്ങളോടെ നാടിന്‍റെ നാനാഭാഗത്തു നിന്നും വൈവിധ്യമാര്‍ന്ന കാഴ്ച വസ്തുക്കള്‍ ദേവസന്നിധിയില്‍ സമര്‍പിക്കുന്നതാണ് ഊട്ടു മഹോത്സവത്തിന്‍റെ പ്രധാന ആകര്‍ഷണം. കേരള - കര്‍ണാടക (കൂര്‍ഗ്) ബന്ധം ഊട്ടി ഉറപ്പിച്ചു കൊണ്ട് പൗരാണികകാലം മുതല്‍ ദേവന് കാഴ്ചവയ്ക്കാന്‍ കുടകില്‍ നിന്നുള്ള ഭക്തര്‍ കാളപുരത്തു അരിയുമായി എത്തുന്ന "കാള വരവ്" ഇവിടുത്തെ പ്രത്യേകതയാണ്. 

വിവിധ ഭാഗത്തു നിന്നുള്ള ഭക്തര്‍ ഉത്സവകാലത്തെ പലദിനങ്ങളിലും ഊട്ടുകാഴ്ച സമര്‍പ്പിക്കാറുണ്ട്.

ഉത്സവസമയത്തെ മറ്റൊരു ആകര്‍ഷകമായ കാഴ്ചയാണ് ഓമനകാഴ്ച. അടുത്തുള്ള വയലുകളില്‍ നിന്നും കര്‍ഷകര്‍ കൊണ്ടു വരുന്ന നേത്രകുലകളാണ് ഓമനക്കാഴ്ചയില്‍ കാണുക. ഇതും വിവിധ ദിവസങ്ങളില്‍ ക്ഷേത്രസമീപത്തെ വിവിധ ഗ്രാമക്കാര്‍ നടത്തുന്നു. 12 ാം ദിവസത്തേതാണ് പ്രധാന ഉത്സവം. ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നും കൊണ്ടു വരുന്ന നെയ്യ് കൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യുന്ന നെയ്യമൃതമാണ് ഇത്. ഉത്സവകാലത്തെ കലാപ്രകടനങ്ങളില്‍,  തുടികൊട്ടിപ്പാട്ട്, തെയ്യം പാടി പാട്ട്, കുഴിയടുപ്പില്‍ നൃത്തം എന്നിവയും ഉണ്ടാകും.

പ്രധാന ആകര്‍ഷണങ്ങള്‍

കാളവരവ്, ഓമനകാഴ്ച, നെയ്യാമൃതം

പടങ്ങള്‍

സ്ഥലം

ശ്രീകണ്ഠപുരം

വേദി
പയ്യാവൂര്‍ ശിവക്ഷേത്രം

വിലാസം
ശ്രീകണ്ഠപുരം,
പയ്യാവൂര്‍ പി.ഒ.
കണ്ണൂര്‍: +91 4602 210899, 9495648570

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
കുംഭ സംക്രമത്തിനാണ് ആഘോഷിക്കുന്നത്