സാംസ്കാരിക കേരളം

ഊട്ടുത്സവം

ദിവസം:15-01-2019 to 28-01-2019

രണ്ടു ജനവിഭാഗങ്ങളുടെ സ്നേഹത്തിന്‍റെ പ്രതീകമാണ് കേരള കര്‍ണ്ണാടക  അതിര്‍ത്തിയിലെ ഇരിട്ടിയ്ക്കു സമീപമുള്ള ഉളിയ്ക്കലിലെ ശ്രീവയത്തൂര്‍ കാളിയാര്‍ ശിവക്ഷേത്രം. ഈ ശിവക്ഷേത്രത്തിന്റെ  ഭരണം മലയാളികളും കൊടമ വിഭാഗം ചേര്‍ന്ന ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.

മകരമാസത്തിലാണ് (ജനുവരി) 14 ദിവസം  നീണ്ടു നില്ക്കുന്ന ഊട്ടുത്സവം നടക്കുക. കണ്ണൂരിലെയും കുടകിലേയും ധാരാളം ഭക്തരെ ആകര്‍ഷിക്കുന്ന ഈ ഉത്സവത്തിന്റെ കുടകിലെ മുണ്ട്യോടന്‍, ബാഹുര്യന്‍ കുടുംബങ്ങളില്‍ നിന്നും ബൈത്തൂരപ്പ എന്നു വിളിക്കുന്ന ശിവന് കാളകളുടെ പുറത്ത്  അരി കൊണ്ടു വരുന്നത് പ്രധാന വഴിപാടാണ്. ഊട്ടുത്സവത്തില്‍ കൊടകുകാര്‍ നടത്തുന്ന തുടി കൊട്ടിപ്പാട്ട് ഒരു പ്രധാന ഭാഗമാണ്.

പ്രധാന ഉത്സവദിനമായ 11 ന് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്ന ചടങ്ങായ നെയ്യമൃതത്തിന് നാടിന്റെ പലഭാഗത്തു നിന്നും നെയ്യു കൊണ്ടു വരും.

വര്‍ഷം തോറുമുള്ള തെയ്യം ഉത്സവം നടക്കുക ധനു 16 മുതല്‍ മകരം 14 വരെയാണ്. ഇതില്‍ മലബാറിലെ അപൂര്‍വ്വ തെയ്യങ്ങളിലൊന്നായ നീലക്കാളി ഭഗവതി തെയ്യവും ഉണ്ടാകും.

പ്രധാന ആകര്‍ഷണങ്ങള്‍

തുടികൊട്ടിപ്പാട്ട്

പടങ്ങള്‍

സ്ഥലം

ഉളിക്കല്‍

വേദി
ശ്രീ വയത്തൂര്‍ കാളിയാര്‍ ശിവ ക്ഷേത്രം

വിലാസം
ഉളിക്കല്‍ പി.ഒ.
ഇരിട്ടി,
കണ്ണൂര്‍ - 670705
ഫോണ്‍: +91 460 2229200, 9947182071

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
In the Malayalam month of Makaram (January)


സാംസ്‌കാരിക വാർത്തകൾ