സാംസ്കാരിക കേരളം

പന്ത്രണ്ടു വിളക്ക്

ദിവസം:17-11-2018 to 28-11-2018

കൊല്ലം ജില്ലയിലെ പ്രശസ്ത ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. എല്ലാ വര്‍ഷവും വൃശ്ചിക മാസത്തില്‍ (നവംബര്‍ പകുതിയില്‍) ഒന്നാം തീയതി മുതല്‍ പന്ത്രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമാണ് പന്ത്രണ്ടു വിളക്ക്.

ഇവിടെ നടക്കുന്ന ഒരു ആചാരോത്സവമാണ് ഓച്ചിറക്കളി. വെള്ളമുള്ള പാടത്ത് - പടനിലം - രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നടത്തുന്ന ചെണ്ടയും മറ്റും കൊട്ടിക്കൊണ്ടുള്ള കൃത്രിമ പോരാട്ടം വളരെ രസകരവും കൗതുകമുളവാക്കുന്നതുമാണ്. രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ഓച്ചിറക്കളി കാണുവാന്‍ ധാരാളം ആളുകള്‍ എത്തുന്നു. 2018 ലെ ഓച്ചിറക്കളി 15 - 16 ജൂണ്‍.

28-ാം ഓണം മറ്റൊരു ആഘോഷമാണ്.

കൊല്ലം - ആലപ്പുഴ ദേശീയ പാതയ്ക്കു സമീപമുള്ള ഈ ക്ഷേത്രത്തില്‍ മറ്റു ക്ഷേത്രങ്ങളില്‍ കാണുന്ന പോലെ ഒരു മന്ദിരമോ, വിഗ്രഹമോ, പൂജാവിധികളോ ഇല്ല. പരബ്രഹ്മം എന്ന സങ്കല്പത്തിലാണ് ഇവിടെ ഭക്തര്‍ ആരാധിക്കുന്നത്.

പ്രധാന ആകര്‍ഷണങ്ങള്‍

പന്ത്രണ്ടു വിളക്ക്, ഓച്ചിറക്കളി

പടങ്ങള്‍

വീഡിയോ

പന്ത്രണ്ടു വിളക്ക്
പന്ത്രണ്ടു വിളക്ക്

സ്ഥലം

ഓച്ചിറ

വേദി
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം

വിലാസം
ഓച്ചിറ റോഡ്,
ഓച്ചിറ,
കൊല്ലം 690526,
ഫോണ്‍: +91 476 269 0721, 09447222113

ജില്ല
കൊല്ലം

ഉത്സവ ദിവസം
വൃശ്ചിക മാസത്തില്‍ (നവംബര്‍ പകുതിയില്‍) ഒന്നാം തീയതി മുതല്‍ പന്ത്രണ്ടു ദിവസം


സാംസ്‌കാരിക വാർത്തകൾ