സാംസ്കാരിക കേരളം

പട്ടാമ്പി നേര്‍ച്ച

ദിവസം:03-03-2019 to 03-03-2019

മരുത്തൂര്‍ സെന്‍റ് മസ്ജിദ് അഥവാ പട്ടാമ്പി പള്ളിയിലെ പട്ടാമ്പി നേര്‍ച്ച മലബാര്‍ പ്രദേശത്തെ പ്രധാന ഉത്സവമാണ്.

ഇസ്ളാം മത വിശ്വാസികളുടെ സിദ്ധനായ ആളൂര്‍ വലിയ പൂക്കുന്നിക്കോയ തങ്ങളുടെ ഓര്‍മ്മയ്ക്കായി നടത്തുന്നതാണ് പട്ടാമ്പി നേര്‍ച്ച. അലങ്കരിച്ച ആനകളും നിശ്ചലദൃശ്യങ്ങളും പഞ്ചവാദ്യവും നാടന്‍ കലാരൂപങ്ങളായ ദഫ്മുട്ട്, കോല്‍ക്കളി ഇവയൊക്കെ ഈ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയെ ആകര്‍ഷകമാക്കുന്നു. ഈ വര്‍ണ്ണാഭമായ ഘോഷയാത്ര (ഭാരതപ്പുഴതീരത്ത് ) സന്ധ്യയോടെ സമാപിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

ആന ഘോഷയാത്ര

പടങ്ങള്‍

സ്ഥലം

പട്ടാമ്പി

വേദി
മരുത്തൂര്‍ സെന്‍റ് മസ്ജിദ്

വിലാസം
പട്ടാമ്പി- ചെറുപ്ലശ്ശേരി റോഡ്,
പൂക്കോയ് കുഞ്ഞുതങ്ങള്‍ മക്കം
പട്ടാമ്പി - 679303
ഫോണ്‍ : 9526599777, 9846090350

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
മാര്‍ച്ച് മാസത്തിലെ ആദ്യത്തെ ഞായറായ്ച്ച