സാംസ്കാരിക കേരളം

പാട്ടുത്സവം

ദിവസം:05-01-2018 to 07-01-2018

ബാലുശ്ശേരി കോട്ടയുടെ ബാക്കി പത്രങ്ങളിലാണ് വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധനുമാസത്തിലെ മൂന്നു ദിവസത്തെ ഉത്സവത്തില്‍ പന്തീരായിരം തേങ്ങയേറ് ഒരു പ്രധാന ചടങ്ങാണ്. വേട്ടയ്ക്കൊരു മകന്റെ ഇഷ്ട വഴിപാടാണത്രെ ഇത്. മറ്റൊന്നാണ് കളമെഴുത്തും പാട്ടും. ഭഗവാന്‍ ശിവന്റേയും പാര്‍വ്വതിയുടേയും മകനായ വേട്ടയ്ക്കൊരു മകന്‍ വേട്ടക്കാരനായ ദൈവമായി വടക്കന്‍ കേരളത്തില്‍ ആരാധിച്ചു വരുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

പന്തീരായിരം തേങ്ങയേറ്, കളം പാട്ടുത്സവം

പടങ്ങള്‍

സ്ഥലം

ബാലുശ്ശേരി

വേദി
ശ്രീ വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രം

വിലാസം
പനങ്ങാട് പി.ഒ.,
ബാലുശ്ശേരി,
കോഴിക്കോട് - 673612
ഫോണ്‍: +91 496-2642454, 09946427071

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
December- January