സാംസ്കാരിക കേരളം

പാട്ടുത്സവം

ദിവസം:13-01-2018 to 16-01-2018

പ്രശസ്തമായ ഭദ്രകാളി ക്ഷേത്രമാണ് കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്ഗിനു സമീപമുളള മടിയന്‍കുലം ക്ഷേത്രം. ഇവിടുത്തെ പ്രസിദ്ധ വാര്‍ഷികോത്സവമായ പാട്ടുത്സവം ധനുമാസത്തില്‍ (ജനുവരി) മിക്കവാറും 26-ാം തീയതിയാണ് വരിക.

പാട്ടുത്സവകാലത്ത് നടത്തിവരുന്ന പ്രത്യേക ചടങ്ങാണ് കളംപാട്ട്. ഓരോ ദിവസവും വരക്കുന്ന കളം വ്യത്യസ്തമായിരിക്കും. ആദ്യദിവസത്തെ കളം, കാളരാത്രി അമ്മക്കു (പ്രധാന പ്രതിഷ്ട) വേണ്ടി പച്ചനിറത്തിലുളളതായിരിക്കും. രണ്ടാം ദിവസം ക്ഷേത്രപാലനു വേണ്ടി മഞ്ഞ നിറത്തിലും അവസാന ദിവസം ദാരികവധത്തിന്റെ ചിത്രം മഞ്ഞനിറത്തിലുളള പൊടികൊണ്ട് വരക്കുന്നു. ഇത് കാളാരാത്രി അമ്മക്കു വേണ്ടിയാണെന്നാണ് സങ്കല്‍പ്പം. മടിയന്‍കുലം ക്ഷേത്രത്തിലെ മറ്റൊരു ഉത്സവമാണ് ഇടവ മാസത്തിലെ (മെയ് - ജൂണ്‍) കലശം. ഈ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം തെയ്യമാണ്. മാഞ്ഞാളി അമ്മ, മാഞ്ഞാളാന്‍, മണവാട്ടി, ക്ഷേത്രപാലന്‍, കാളരാത്രി അമ്മ, നടയില്‍ ഭഗവതി എന്നിവയാണ് പ്രധാന തെയ്യങ്ങള്‍.

പ്രധാന ആകര്‍ഷണങ്ങള്‍

പാട്ടുത്സവം, തെയ്യം ഉത്സവം

പടങ്ങള്‍

സ്ഥലം

മാണിക്കോത്ത്

വേദി
മടിയന്‍ കൂലം ക്ഷേത്രം

വിലാസം
മടിയന്‍ കൂലം
മാണിക്കോത്ത് P.O
കാസര്‍ഗോഡ് - 671316
Contact: +91 4672268477
Mob: 09497643683

ജില്ല
കാസര്‍ഗോഡ്‌

ഉത്സവ ദിവസം
ജനുവരി