സാംസ്കാരിക കേരളം

പാട്ടുതാലപ്പൊലി ഉത്സവം

ദിവസം:15-01-2018 to 06-02-2018

16 കൈകളോടുകൂടിയ ഭദ്രകാളിയ്ക്കു പ്രശസ്തമായതാണ്  എറണാകുളം, കൊച്ചിയ്ക്കടുത്ത്  പളളുരുത്തിയിലെ അഴകിയകാവ് ഭഗവതി ക്ഷേത്രം.  ഇവിടുത്തെ പ്രധാന ഉത്സവമായ പാട്ടുതാലപ്പൊലി, മകരമാസം (ജനുവരി) ഒന്നിനുതുടങ്ങി 25 ദിവസത്തോളം നീണ്ടുനില്ക്കുന്നു.  എറണാകുളത്ത് ദേവിയുടെ ഇഷ്ട നിവേദ്യമായ നാട്ടുതാലം ഏറ്റവും കൂടുതല്‍ ലഭിക്കുന്നതും ഈ കാലത്താണ്.

ഉത്സവസമയത്ത് പ്രത്യേകപന്തലില്‍ ഭരണിപട്ട്  നടത്തും.  പാട്ടുതാലപ്പൊലിയുടെ  മറ്റൊരാകര്‍ഷകമായ ആചാരമാണ് വടക്കുംപുറം ഗുരുതി.

കുംഭമാസത്തിലെ (ഫെബ്രുവരി - മാര്‍ച്ച്‌) ഭരണി നാളിലെ പൊങ്കാല ഉത്സവം, മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍)  ഭരണി നാളില്‍ നടത്തുന്ന മീനഭരണിയുത്സവം എന്നിവയും ആഘോഷിക്കുന്നു.

പടങ്ങള്‍

സ്ഥലം

പളളുരുത്തി

വേദി
അഴകിയകാവ് ഭഗവതി ക്ഷേത്രം

വിലാസം
പളളുരുത്തി - 682006
ഫോണ്‍: 09567194958

ജില്ല
എറണാകുളം

ഉത്സവ ദിവസം
ജനുവരി & ഫെബ്രുവരി - മാര്‍ച്ച്‌