സാംസ്കാരിക കേരളം

ആറാട്ട് ഉത്സവം

ദിവസം:12-01-2018 to 18-01-2018

വയനാട്ടിലെ വിഷ്ണു ക്ഷേത്രമാണ് പഴൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം. മകരമാസം (ജനുവരി - ഫെബ്രുവരി) തിരുവോണ നാളിലാണ് ഏഴു ദിവസം നീണ്ടു നില്ക്കുന്ന ആറാട്ടുത്സവം ആഘോഷിക്കുന്നത്.

രാവിലെ ആറാട്ടു കഴിഞ്ഞാല്‍ തെയ്യാട്ടത്തിനു മുമ്പായി വെള്ളാട്ടം നടത്തും. പഴൂര്‍ ക്ഷേത്രത്തിലെ വിവിധ തെയ്യങ്ങളാണ് കൈതോലന്‍, കരിംചാത്തന്‍, കരുവാന്‍, ചന്താടി കരിയാത്തന്‍, ഗുളികന്‍ എന്നിവ. കൂടാതെ ചിങ്ങത്തിലെ ശ്രീ കൃഷ്ണ ജയന്തി, വിനായക ചതുര്‍ത്ഥി, തുലാം പുത്തരി എന്നിവയും ആഘോഷങ്ങളാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

ആറാട്ട്, തെയ്യം

പടങ്ങള്‍

സ്ഥലം

കപ്പുവയല്‍

വേദി
പഴൂര്‍ മഹാവിഷ്ണു ക്ഷേത്രം

വിലാസം
തരിയോട് പി. ഒ.,
കപ്പുവയല്‍,
വയനാട് - 673575
ഫോണ്‍: 09745917191

ജില്ല
വയനാട്‌

ഉത്സവ ദിവസം
ജനുവരി - ഫെബ്രുവരി