സാംസ്കാരിക കേരളം

പെരുവനം പൂരം

ദിവസം:17-03-2019 to 17-03-2019

പൂരം മഹോത്സവത്തിന്‌ പ്രശസ്‌തമാണ്‌ തൃശൂര്‍ ചേര്‍പ്പിലെ പെരുവനം ശ്രീ മഹാദേവ ക്ഷേത്രം. ആയിരചത്തിനാനൂറിലധികം വര്‍ഷങ്ങളായി തുടരുന്ന പെരുവനം പൂരം മീന മാസത്തിലാണ്‌ കൊണ്ടാടുന്നത്‌. അലങ്കരിച്ച കൊമ്പനാനപ്പുറത്ത്‌ തിടമ്പേറ്റിയുളള്‌ ആറ്‌ ആനകളുടെ ഘോഷയാത്ര അതിമനോഹരമാണ്‌. പെരുവനം മഹാദേവര്‍ പൂരത്തിനു ആതിഥേയത്വം മാത്രമാണ്‌ വഹിക്കുക, സ്വയം പൂരത്തില്‍ പങ്കെടുക്കാറില്ല എന്നതും ഒരു പ്രത്യേകതയാണ്‌.

പിഷ്‌കരിക്കല്‍ ഭഗവതിയുടെ വരവോടെ ആരംഭിക്കുന്ന ഈ ഉത്സവത്തില്‍ മറ്റു ദേവീ ദേവന്മാരും പങ്കെടുക്കും. ഇവരുടെ വാദ്യമേളങ്ങളും വ്യത്യസ്‌തമാണ - ആറാട്ടുപുഴ ശാസ്‌താവിന്റെ പാണ്ടിമേളവും ചാത്തക്കുടം ശാസ്‌താവിന്റെയും തോട്ടിപ്പാല്‍ ഭഗവതിയുടേയും, ഊരകത്തമ്മ തിരുവടിയുടേയും പഞ്ചാരിമേളവും, ചേര്‍പ്പില്‍ ഭഗവതിയുടേ പഞ്ചവാദ്യവും പാണ്ടിമേളവും. ഇതില്‍ ചേര്‍പ്പില്‍ ഭഗവതിയുടെ പാണ്ടിമേളം ഒരുമണിക്കൂറോളം നീണ്ടുനില്‍ക്കുന്നതാണ്‌. കൂടാതെ പൂരം ആഘോഷിക്കാന്‍ താത്‌പര്യമുള്ള വേറെ ഏതെങ്കിലും ക്ഷേത്രക്കാരുണ്ടോ എന്നു ചോദിക്കുന്ന ഒരു ചടങ്ങും ഇവിടെയുണ്ട്‌.

ഓരോ ദേവീ ദേവന്മാരുടേയും പൂരം കഴിഞ്ഞാല്‍ ക്ഷേത്രക്കുളത്തില്‍ അവരുടെ ആറാട്ടും നടത്തും. ഇതില്‍ അദ്യത്തെ ആറാട്ട്‌ പിഷാരിക്കല്‍ ഭഗവതിയുടേതാണ്‌.

പെരുവനം ക്ഷേത്രനിര്‍മ്മാണത്തിന്‌റെ ചരിത്രം 6 ാം നൂറ്റാണ്ടുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. കേരള ക്ഷേത്രശില്‌പ മാത്യകയിലാണ്‌ ഇതിന്റെ നിര്‍മ്മാണം. ശിവന്‍ പ്രധാന ആരാധനാമൂര്‍ത്തിയായുള്ള ഈ ക്ഷേത്രത്തിന്നു രണ്ടു ശ്രീ കോവിലുകളുണ്ട്‌. അതു കൊണ്ടാവാം ഇരട്ടയപ്പന്‍ എന്നാണ്‌ ഭഗവനെ ശിവന്‍ ഇവിടെ അറിയപ്പെടുന്നത്‌.​

പ്രധാന ആകര്‍ഷണങ്ങള്‍

പാണ്ടിമേളം, പഞ്ചാരി മേളം, പഞ്ചവാദ്യം

പടങ്ങള്‍

വീഡിയോ

പെരുവനം പൂരം

സ്ഥലം

ചേര്‍പ്പ്‌

വേദി
പെരുവനം നടവഴി, പെരുവനം ശ്രീ മഹാദേവ ക്ഷേത്രം

വിലാസം
ചേര്‍പ്പ്‌ പി.ഒ.
തൃശ്ശൂര്‍ - 680561
ഫോണ്‍: 7907703854

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
പെരുവനം പൂരം മീന മാസത്തിലാണ്‌ കൊണ്ടാടുന്നത്‌.


സാംസ്‌കാരിക വാർത്തകൾ