സാംസ്കാരിക കേരളം

ചക്കുളത്തുകാവ് പൊങ്കാല

ദിവസം:10-12-2019 to 10-12-2019

പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാദേവിയുടേതായ ചക്കുളത്തുകാവ് ഭഗവതീക്ഷേത്രം കേരളത്തില്‍ വളരെ പ്രശസ്തമാണ്. പമ്പാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് വൃശ്ചികമാസത്തിലെ കാര്‍ത്തിക നാള്‍ പൊങ്കാല ഇടുവാന്‍ എത്തുന്ന സ്ത്രീകളുടെ വന്‍ ഒഴുക്കാണ് കാണുക. ദേവിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പായസം നിവേദിക്കുവാനാണ് ഇവര്‍ എത്തുന്നത്.

ഈ ക്ഷേത്രത്തിലെ മറ്റൊരു ഉത്സവമാണ് പന്ത്രണ്ടു നൊയമ്പ്. ധനു മാസം ഒന്നാം തീയതി ആരംഭിച്ച് 12 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു നൊയമ്പുകാലമാണ് ഇത്.  എടുത്തു പറയേണ്ട മറ്റൊരു ആഘോഷമാണ് ഇവിടെ നടത്തുന്ന നാരീപൂജ.

പ്രധാന ആകര്‍ഷണങ്ങള്‍

പൊങ്കാല ഉത്സവം, പന്ത്രണ്ടു നൊയമ്പ്, നാരീപൂജ

Other Information

സമയം - രാവിലെ 4.30 മുതല്‍ 1 മണിവരെ. വൈകിട്ട് 4.30 മുതല്‍ 8 മണി വരെ

പടങ്ങള്‍

വീഡിയോ

ചക്കുളത്തുകാവ് പൊങ്കാല

സ്ഥലം

നീരേറ്റുപുറം

വേദി
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം

വിലാസം
നീരേറ്റുപുറം (P.O.),
തിരുവല്ല, കേരളം - 689571
ഫോണ്‍: +91 477 2213550, 2210999
Mob: 09447104242,08943218902
Email:- info@chakkulathukavutemple.org, chakkulathukkavu@gmail.com
Website: www.chakkulathukavutemple.org

ജില്ല
ആലപ്പുഴ

ഉത്സവ ദിവസം
November - December