സാംസ്കാരിക കേരളം

പൂരം മഹോത്സവം & കളിയാട്ടം

ദിവസം:12-03-2019 to 20-03-2019

വടക്കന്‍ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതാവായാണ് കണ്ണൂരിലെ മാടായിക്കാവ് എന്നറിയപ്പെടുന്ന തിരുവാര്‍ക്കാട് ഭഗവതിക്ഷേത്രം കരുതപ്പെടുന്നത്. ഇവിടെ നടത്തുന്ന പല ഉത്സവങ്ങളില്‍ പ്രധാനമാണ് പൂരം മഹോത്സവം. 9 ദിവസം നീണ്ടു നില്ക്കുന്ന ഈ ഉത്സവം മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിച്ച് പൂരം നക്ഷത്രത്തില്‍ വടക്കുണ്ട കുളത്തിലെ ആറാട്ടോടെ പൂരംകുളി സമാപിക്കുന്നു.

ഇവിടുത്തെ മറ്റൊരു വാര്‍ഷികോത്സവമാണ് കളിയാട്ടം. ഇടവ മാസത്തില്‍ (ജനുവരി - ഫെബ്രുവരി) നടക്കുന്ന ഈ തെയ്യം ഉത്സവത്തില്‍ ഏകദേശം ഏഴു തെയ്യങ്ങള്‍ പങ്കെടുക്കും

കൂടാതെ മകരപ്പാട്ടുത്സവവും ഇവിടുത്തെ ആഘോഷമാണ്. മകരമാസം 1 ാം തീയതി (ജനുവരി മദ്ധ്യം) മുതല്‍ 13 ാം തീയതി വരെയാണ് ഇതു നടക്കുക.

കര്‍ക്കിടകം  16ാം തീയതി (ആഗസ്റ്റ്) നടക്കുന്ന അനുഷ്ഠാന നൃത്തമാണ് മാരിത്തെയ്യം. വടക്കന്‍ മലബാറിലെ പുലയ സമുദായമാണ് ഇത് അവതരിപ്പിക്കുന്നത്. ഇതില്‍ മാരികളിയന്‍, മമ്മായ കാളിന്‍, മാരി കാളിച്ചി, മമ്മായ കാളിച്ചി, മാരി കാളിയന്‍, മമ്മാവ കാളിയന്‍ എന്നീ  6 തെയ്യങ്ങളാണ് അരങ്ങേറുക. ഇവരുടെ വേഷഭൂഷാദികള്‍ തെങ്ങിന്‍റെ കുരുത്തോല കൊണ്ടുണ്ടാക്കിയതാണ്.

മുമ്പ് ചിറയ്ക്കല്‍ കോലത്തിരി രാജവംശത്തിന്‍റെ നിയന്ത്രണത്തിലായിരുന്ന മാടായിക്കാവ് ഇന്ന് ദേവസ്വം ബോര്‍ഡിന്‍റെ ഭരണത്തിന്‍ കീഴിലാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

തെയ്യം, മാരിത്തെയ്യം

പടങ്ങള്‍

സ്ഥലം

പഴയങ്ങാടി

വേദി
മാടായിക്കാവ്

വിലാസം
മാടായി,
പഴയങ്ങാടി പി.ഒ.,
കണ്ണൂര്‍ - 670303
ഫോണ്‍: +91 4972 875834, 9847272494

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മീനമാസത്തിലെ പൂരം, ഇടവ മാസത്തില്‍ കളിയാട്ടം, കര്‍ക്കിടകം 16ാം തീയതി മാരിത്തെയ്യം