സാംസ്കാരിക കേരളം

പൂരമഹോത്സവം

ദിവസം:12-03-2019 to 20-03-2019

കണ്ണൂര്‍ കുഞ്ഞിമംഗലത്ത് പാലോട്ടുദൈവം (വിഷ്ണുവിന്റെ അവതാരം) ആരാധനാമൂര്‍ത്തിയായ മള്ളിയോട്ടു പാലോട്ടു കാവ് ക്ഷേത്രത്തിലെ വാര്‍ഷികാഘോഷമാണ് മീനമാസത്തിലെ പൂരം നാളിലെ മഹോത്സവം.

കാര്‍ത്തിക നാളില്‍ ആരംഭിച്ച് പൂരം നാളില്‍ അവസാനിക്കുന്ന ഈ ഉത്സവത്തില്‍ മകയിരം നക്ഷത്രത്തില്‍ അന്നേക്കര പൂമാല ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര, കഴകം കയറല്‍ ഉണ്ടായിരിക്കും. ഉത്സവത്തിന്‍റെ 4 ാം ദിവസം ചൊവ്വവിളക്ക് അടിയന്തിരം എന്ന ചടങ്ങും ഉണ്ടായിരിക്കും.

ഉത്സവത്തില്‍ മറുത്തുകളി, പൂരക്കളി, തൊഴത്തു പാട്ട്, എന്നീ നാടന്‍ കലാരൂപങ്ങളും ഉള്‍പെടുന്നു.

പ്രധാന ആകര്‍ഷണങ്ങള്‍

മറുത്തുകളി, പൂരക്കളി, തൊഴത്തു പാട്ട്

പടങ്ങള്‍

സ്ഥലം

കുഞ്ഞിമംഗലം

വേദി
മള്ളിയോട്ടു പാലോട്ടു കാവ്

വിലാസം
കുഞ്ഞിമംഗലം PO
കണ്ണൂര്‍ – 670309
ഫോണ്‍ : +91 4972 811608, 9605851179
www.malliyottupalottukavu.com

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മീനമാസത്തിലെ പൂരം


സാംസ്‌കാരിക വാർത്തകൾ