സാംസ്കാരിക കേരളം

പൂരം മഹോത്സവം

ദിവസം:22-02-2018 to 07-03-2018

തെക്കന്‍ മലബാറിലെ വള്ളുവനാടന്‍ പ്രദേശത്തെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് ശ്രീ പൂക്കോട് കളിക്കാവ് ഭഗവതി ക്ഷേത്രം. പാലക്കാട് ഒറ്റപ്പാലത്തിനു സമീപത്തുള്ള ഈ ക്ഷേത്രത്തിലെ പൂരം മഹോത്സവം ഏറെ പ്രശസ്തം.

മലയാളമാസം കുംഭം 10 മുതല്‍ 23 വരെയുള്ള ഉത്സവകാലത്ത് വള്ളുവനാട് പ്രദേശത്തെ ദേവീക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ തോല്‍പ്പാവക്കൂത്ത് ഇവിടെ നടത്തി വരുന്നു.

ഈ ക്ഷേത്രത്തിലെ മറ്റൊരു ആഘോഷമാണ് ഉച്ചാരന്‍ വേല. മകരം 29 ന് അലങ്കരിച്ച ആനയുടെ ഘോഷയാത്രയും ചെണ്ടമേളവും ഇതിന്റെ പ്രധാന ആകര്‍ഷണമാണ്. മേടം 2 ന് നടത്തുന്ന കാള വേലയും ഈ ക്ഷേത്രത്തിലെ മറ്റൊരു ഉത്സവമാണ്.

പ്രധാന ആകര്‍ഷണങ്ങള്‍

കരിവേല, കാളവേല, ചെണ്ടമേളം, തോല്‍പ്പാവക്കൂത്ത്

പടങ്ങള്‍

സ്ഥലം

കടമ്പൂര്‍

വേദി
ശ്രീ പൂക്കോട് കളിക്കാവ് ഭഗവതി ക്ഷേത്രം

വിലാസം
കടമ്പൂര്‍ പി.ഒ.
പാലക്കാട് - 679515,
ഫോണ്‍: +91 466 2240905, 9847311559

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
മലയാളമാസം കുംഭം 10 മുതല്‍ 23