സാംസ്കാരിക കേരളം

പൂരം ഉത്സവം & തിരുമുടി ഉത്സവം

ദിവസം:12-03-2019 to 20-03-2019

 

കണ്ണൂര്‍ വളപട്ടണം നദീതീരത്തു സ്ഥിതി ചെയ്യുന്ന കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം ചിറയ്ക്കല്‍ രാജവംശത്തിന്‍റെ കുലക്ഷേത്രമാണ്. കേരളത്തിന്‍റെ തനത് ആയോധനകലയായ കളരിപ്പയറ്റിന്‍റെ മാതാവായാണ് ഈ ക്ഷേത്രത്തിലെ ഭദ്രകാളിയെ കണക്കാക്കുന്നത്. പ്രധാനമായും രണ്ടു പ്രധാന ഉത്സവങ്ങളാണ് ഇവിടെ ആഘോഷിക്കുക. പൂരം മഹോത്സവവും തിരുമുടി ഉത്സവവും അഥവാ കലാശോത്സവവും

ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന പൂരം മഹോത്സവം ആരംഭിക്കുന്നത് മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) കാര്‍ത്തിക നക്ഷത്രത്തിലാണ്. പൂരം നക്ഷത്രത്തില്‍ കളരിപ്പയറ്റോടെ ഉത്സവം സമാപിക്കും. പുരുഷന്മാരുടെ പൂരക്കളിയും തായമ്പകയും ഉത്സവത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

കലശോത്സവം അഥവാ തിരുമുടിയാട്ടം നടക്കുന്നത് ഇടവമാസത്തിലാണ് (മെയ്-ജൂണ്‍). വടക്കന്‍ മലബാറിലെ ഒരു വര്‍ഷത്തെ തെയ്യം കളിയുടെ അവസാനമാണ് കളരിവാതുക്കല്‍ ഭഗവതീ തെയ്യം. തിരുവാര്‍കോട്, ഭഗവതി തെയ്യം, ചുഴലി ഭഗവതി, സോമേശ്വരി,  പടിക്കുട്ടി, ശ്രീ പോര്‍ക്കലി ഭഗവതി,  മടിയാല്‍, ക്ഷേത്രപാലകന്‍ തുടങ്ങി ഏഴു തെയ്യങ്ങള്‍ ഉണ്ടാക്കും. ഈ തെയ്യങ്ങളെല്ലാം വലിയ ശിരോലങ്കാരങ്ങള്‍ ഉള്ളവയാണെങ്കിലും കളരി വാതുക്കല്‍ ഭഗവതിയുടെ മുടിയാണ് ഏറ്റവും ഉയരം കൂടിയത്.

പ്രധാന ആകര്‍ഷണങ്ങള്‍

കളരിവാതുക്കല്‍ ഭഗവതി തെയ്യം, കളരിപ്പയറ്റ്

പടങ്ങള്‍

സ്ഥലം

വളപ്പട്ടണം

വേദി
കളരിവാതുക്കല്‍ ഭഗവതിക്ഷേത്രം

വിലാസം
വളപ്പട്ടണം പി.ഒ.
കണ്ണൂര്‍ 670010
ഫോണ്‍: +91 497 2778050, 9526452030

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
മീനമാസത്തിലെ പൂരം, തിരുമുടിയാട്ടം നടക്കുന്നത് ഇടവമാസത്തിലാണ്


സാംസ്‌കാരിക വാർത്തകൾ