സാംസ്കാരിക കേരളം

പൂരം പുറപ്പാടും, ഉത്രം വിളക്കും

ദിവസം:23-03-2018 to 30-03-2018

കേരളത്തിലെ പ്രധാന ശ്രീരാമ ക്ഷേത്രങ്ങളില്‍ ഒന്നാണ് തൃശ്ശൂരിലെ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം. തൃപ്രയാറപ്പന്‍ അല്ലെങ്കില്‍ തൃപ്രയാര്‍ തേവര്‍ എന്നാണ് ഭക്തര്‍ വിളിക്കുന്നത്. ഇവിടുത്തെ രണ്ടു പ്രധാന ഉത്സവങ്ങളാണ് പൂരം പുറപ്പാടും, ഉത്രം വിളക്കും, വൃശ്ചിക ഏകാദശിയും (തൃപ്രയാര്‍ ഏകാദശി), മീനമാസത്തിലെ (മാര്‍ച്ച് - ഏപ്രില്‍) പൂരം പുറപ്പാടും, ഉത്രം വിളക്കും മറ്റു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഉത്സവ തുടക്കവുമായി ബന്ധപ്പെട്ട കൊടിയേറ്റം ഇവിടെ ദേവനെ ക്ഷേത്രത്തിനു പുറത്തേക്ക് ആനയിച്ച് കൊട്ടുമേളങ്ങളോടെ നടത്തുന്ന ഘോഷയാത്ര കൊട്ടിപ്പുറപ്പാടാണ് ഉത്സവത്തിന്റെ തുടക്കം. ഈ കൊട്ടിപ്പുറപ്പാടാണ് പൂരം പുറപ്പാട്.

ഏഴാം ദിവസം വിഗ്രഹവുമായി ക്ഷേത്രത്തില്‍ തിരിച്ചെത്തുകയും ആറാട്ടു പുഴ പൂരത്തിനായി പുറപ്പെടുകയും ചെയ്യും. ആറാട്ടു പുഴ പൂരത്തിനു പങ്കെടുക്കുന്ന ദേവന്മാരില്‍ ഒരാളാണ് തൃപ്രയാര്‍ തേവര്‍. പൂരത്തിനു പിറ്റേ ദിവസം ശ്രീരാമന്‍ തിരിച്ചു വന്ന ശേഷമാണ് ഉത്രം വിളക്ക്.

വൃശ്ചിക മാസത്തില്‍ (നവംബര്‍ - ഡിസംബര്‍) കൃഷ്ണപക്ഷ ഏകാദശിയാണ് തൃപ്രയാര്‍ ഏകാദശിയായി ആഘോഷിക്കുന്നത്. ഏകാദശി ഉത്സവത്തില്‍, ഏകാദശിയ്ക്കു തലേന്ന് ഉപദേവനായ ശാസ്താവ് ക്ഷേത്രത്തിനു പുറത്തേയ്ക്കെഴുന്നള്ളുന്നതാണ് ദശമി വേല. ഇതോടു കൂടി ഏകാദശി ഉത്സവാഘോഷത്തിന് തുടക്കമാകും.

കൂടാതെ നാലമ്പല ദര്‍ശനത്തിന് കര്‍ക്കിടകമാസത്തില്‍ (ജൂണ്‍ - ജൂലായ്) ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഭക്തര്‍ പുണ്യമായാണ് കാണുന്നത്. അതില്‍പ്പെടുന്ന ശ്രീരാമക്ഷേത്രമാണ് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം.

പ്രധാന ആകര്‍ഷണങ്ങള്‍

പൂരം പുറപ്പാടും, ഉത്രം വിളക്ക്, തൃപ്രയാര്‍ ഏകാദശി

പടങ്ങള്‍

സ്ഥലം

ചേറ്റുവ

വേദി
തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം

വിലാസം
തൃപ്രയാര്‍ പി.ഒ.,
തൃശ്ശൂര്‍ - 680567,
ഫോണ്‍: +91 487 2391375

ജില്ല
തൃശ്ശൂര്‍

ഉത്സവ ദിവസം
മാര്‍ച്ച് - ഏപ്രില്‍ & നവംബര്‍ - ഡിസംബര്‍