സാംസ്കാരിക കേരളം

പുത്തരി തിരുവപ്പന

ദിവസം:02-12-2018 to 03-12-2018

കണ്ണൂര്‍ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ വാര്‍ഷികോത്സവമാണ് ഈ പ്രദേശത്തെ വിളവെടുപ്പുമായി ബന്ധപ്പെട്ട പുത്തരിതിരുവപ്പാന. വൃശ്ചികമാസം 16ാം തീയതി ((ഡിസംബര്‍ 1 അല്ലെങ്കില്‍ 2 ാം തീയതി)മാടമന ഇല്ലത്ത് ആരംഭിക്കുന്ന പരമ്പരാഗത ചടങ്ങുകളോടെ ഉത്സവത്തിന് തുടക്കമാകും. രണ്ടുദിവസം നീണ്ടു നില്ക്കുന്ന ആഘോഷത്തില്‍ വൈകിട്ടുള്ള മുത്തപ്പന്‍ വെള്ളാട്ടം രാത്രിയിലുള്ള കലശം എഴുന്നള്ളത്ത് എന്ന ചടങ്ങുകളും നടത്തുന്നു. രണ്ടാംദിവസം നടക്കുന്ന മുത്തപ്പന്‍ തിരുവപ്പാനയില്‍ വര്‍ണ്ണശബളമായ ഘോഷയാത്രയും, ഉപകരണ സംഗീതവും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. ഈ ഉത്സവത്തിന് കര്‍ഷകര്‍ നിറപ്പുത്തരി വഴിപാടായി നല്‍കുകയും ഈ പുത്തരികൊണ്ട് വലിയ സദ്യ നടത്തുകയും ചെയ്യുന്നു.

പറശ്ശിനിമടപ്പുര എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ ആചാരനുഷ്ടാനങ്ങള്‍ കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വിഭിന്നമാണ്


ഇവിടുത്തെ പ്രധാന ആരാധനാമൂര്‍ത്തിയായ ശ്രീ മുത്തപ്പന്‍ ഭഗവാന്‍ വിഷ്ണുവിന്‍റെ ഭാവമായ തിരുവപ്പനയും ഭഗവാന്‍ ശിവന്‍റെ കിരാതഭാവത്തിലുള്ള  വെള്ളാട്ടവും സമന്വയിച്ചതാണെന്നാണ് സങ്കല്പം. മുത്തപ്പന്‍റെ വാഹനമായാണ് കാണുന്നത്. മൂന്നു നിലയില്‍ വെളുത്ത നിറമുള്ള ഈ ക്ഷേത്രം പരമ്പരാഗത ശൈലിയിലുള്ള ക്ഷേത്രസങ്കല്പ്പത്തില്‍ നിന്നും വ്യത്യസ്തമാണ്. ഇവിടുത്തെ പ്രധാനവഴിപാട് കള്ളും ഉണക്കമീനുമാണ്. പുണ്യദിനങ്ങളില്‍ വിഹിരങ്ങാട് നീര്‍ക്കാരി എന്നിവ പ്രത്യേക വഴിപാടുകളാണ്. എല്ലാദിവസവും തെയ്യം കെട്ടുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണ് ഇത്.

പ്രധാന ആകര്‍ഷണങ്ങള്‍

തെയ്യം

പടങ്ങള്‍

വീഡിയോ

പുത്തരി തിരുവപ്പന

സ്ഥലം

പറശ്ശിനിക്കടവ്

വേദി
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം

വിലാസം
പറശ്ശിനിക്കടവ്, കേരളം 670563
ഫോണ്‍: +91 497 2780722

ജില്ല
കണ്ണൂര്‍

ഉത്സവ ദിവസം
വൃശ്ചികമാസം 16ാം തീയതി ((ഡിസംബര്‍ 1 അല്ലെങ്കില്‍ 2 ാം തീയതി)