സാംസ്കാരിക കേരളം

പുത്തൂര്‍ വേല

ദിവസം:16-03-2018 to 13-04-2018

പുത്തൂര്‍ വേലയ്ക്കു പ്രസിദ്ധമാണ് പാലക്കാട് പുത്തൂരിലെ ശ്രീ തിരുപ്പുറെയ്ക്കല്‍ ഭഗവതി ക്ഷേത്രം. മീനമാസത്തില്‍ ആദ്യത്തെ വെള്ളിയാഴ്ച കൊടിയേറ്റത്തോടെ ആരംഭിക്കുന്ന പുത്തൂര്‍ വേല ആ മാസത്തെ അവസാന വെള്ളിയാഴ്ച താലപ്പൊലിയോടെ സമാപിക്കുന്നു. ഉത്സവത്തിലെ പ്രധാന ഇനം തോല്‍പ്പാവക്കൂത്താണ്. കേരളത്തില്‍ പാലക്കാട്ടും സമീപ പ്രദേശങ്ങളിലും ഉള്ള ഭഗവതി ക്ഷേത്രങ്ങളില്‍ നടത്തി വരുന്ന പ്രസിദ്ധമായ ക്ഷേത്രകലയാണ് തോല്‍പ്പാവക്കൂത്ത്.

പുത്തൂര്‍ വേലയിലെ മറ്റൊരു പ്രധാന ഇനമാണ് പത്ത് ദിവസത്തെ സംഗീത - നൃത്താഘോഷം. ഇതിനെ പുത്തൂര്‍ ശ്രീ തിരുപ്പുറെയ്ക്കല്‍ സംഗീത നൃത്താഘോഷം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഗീത - നൃത്ത വിദ്വാന്മാര്‍ ഇതില്‍ പങ്കെടുക്കാനെത്താറുണ്ട്.

പ്രധാന ആകര്‍ഷണങ്ങള്‍

വേലയുത്സവം, താലപ്പൊലി, തോല്‍പ്പാവക്കൂത്ത്

പടങ്ങള്‍

സ്ഥലം

വടക്കത്തറ

വേദി
ശ്രീ തിരുപ്പുറെയ്ക്കല്‍ ഭഗവതി ക്ഷേത്രം

വിലാസം
തിരുപ്പുറെയ്ക്കല്‍ ഭഗവതീക്ഷേത്രം,
വടക്കത്തറ പി.ഒ. - 678012
ഫോണ്‍ : +91 491 2500229

ജില്ല
പാലക്കാട്‌

ഉത്സവ ദിവസം
മാര്‍ച്ച് - ഏപ്രില്‍