സാംസ്കാരിക കേരളം

രേവതി പട്ടത്താനം

ദിവസം:24-10-2018 to 24-10-2018

പരമശിവന്റേയും, പാര്‍വ്വതിയുടേയും സമന്വയമായ അര്‍ദ്ധനാരീശ്വര സങ്കല്പത്തിലുള്ളതാണ് തളിമഹാദേവ ക്ഷേത്രം. കേരള ശില്പഭംഗിയിലുള്ള ഈ ക്ഷേത്ര നാലമ്പലത്തിനുള്ളില്‍ തളിഗണപതി, തേവാരത്തില്‍ ഗണപതി, തിരുമന്ധാം കുന്ന് ഭഗവതി എന്നിവരുടെ ഉപപ്രതിഷ്ഠകളുണ്ട്. കൂടാതെ ക്ഷേത്രാങ്കണത്തില്‍ ശ്രീകൃഷ്ണന്‍റേയും, നരസിംഹമൂര്‍ത്തിയുടേയും ക്ഷേത്രങ്ങള്‍ കാണാം.

തളിമഹാദേവ ക്ഷേത്രം പ്രശസ്തമായത് പണ്ഡിതരുടെ വാര്‍ഷിക ഒത്തുചേരലായ 'രേവതി പട്ടത്താനം' എന്നതിലൂടെയാണ്. ഏഴു ദിവസം നീണ്ടു നില്ക്കുന്ന പണ്ഡിതരുടെ സമ്മേളനമായ രേവതി പട്ടത്താനം ആദ്യമായി ആരംഭിച്ചത് 14-ാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ നേതൃത്വത്തിലായിരുന്നു. തുലാമാസത്തിലെ (ഒക്ടോബര്‍ - നവംബര്‍) രേവതി നാളില്‍ ആരംഭിക്കുന്ന ഈ ചടങ്ങില്‍ ശ്രേഷ്ഠതയാര്‍ന്ന വ്യക്തിയെ തിരഞ്ഞെടുത്ത് അദ്ദേഹത്തിന് 'ഭട്ട' ബഹുമതിയും, പണക്കിഴിയും നല്‍കി വരുന്നു.

മേടമാസത്തിലാണ് കൃഷ്ണ - ശിവ ക്ഷേത്രങ്ങളിലെ എട്ടു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന് കൊടിയേറുക. ആറാട്ടോടെ ഉത്സവം സമാപിക്കും.

പ്രധാന ആകര്‍ഷണങ്ങള്‍

രേവതി പട്ടത്താനം

പടങ്ങള്‍

സ്ഥലം

ചാലപ്പുറം

വേദി
തളി മഹാദേവ ക്ഷേത്രം

വിലാസം
ചാലപ്പുറം പി.ഒ.,
കോഴിക്കോട് - 673002,
ഫോണ്‍: 09847232310, 09446511091

ജില്ല
കോഴിക്കോട്‌

ഉത്സവ ദിവസം
ഒക്ടോബര്‍ - നവംബര്‍


സാംസ്‌കാരിക വാർത്തകൾ